ശരീരത്തിൽ കൊഴുപ്പ് അടിയാനുള്ള അഞ്ച് കാരണങ്ങള്‍...

By Web TeamFirst Published Feb 17, 2020, 11:59 AM IST
Highlights

ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. കൊഴുപ്പ് കുറയ്ക്കാന്‍ പല വഴികള്‍ തിരയുന്നവരെയും നമ്മുക്കറിയാം. പ്രത്യേകിച്ച് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. 

ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. കൊഴുപ്പ് കുറയ്ക്കാന്‍ പല വഴികള്‍ തിരയുന്നവരെയും നമ്മുക്കറിയാം. പ്രത്യേകിച്ച് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. 

കാലറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് അടിയാനുള്ള പ്രധാന  കാരണങ്ങള്‍ നോക്കാം. 

ഒന്ന്...

ആഹാരം വാരിവലിച്ച് കഴിക്കുന്നത് കൊഴുപ്പ് അടിയാന്‍ കാരണമാകും. ഇങ്ങനെ ആഹാരം വാരിവലിച്ച് കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ കാലറി സംഹരിക്കപ്പെടുന്നതിന് കാരണമാകുന്നത് അറിയാതെ പോകരുത്. കുറച്ച് ആഹാരം ശരിയായി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. 

രണ്ട്...

വെളളം കുടിക്കാതിരിക്കുന്നത് കൊഴുപ്പടിയുന്നതിന് കാരണമാകാറുണ്ട്. ശരീരത്തിലെ ടോക്സിനെ പുറം തള്ളാൻ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. ഇത് വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. 

മൂന്ന്... 

പാത്രം വലുതാണെങ്കിൽ കൂടുതൽ ആഹാരം കഴിക്കാനുളള സാധ്യതയുണ്ട്. അതിനാൽ ചെറിയ പാത്രത്തിൽ ആഹാരം കഴിക്കാന്‍ ശ്രമിക്കുക.

നാല്...

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും അമിത വണ്ണത്തിന് കാരണമാകാറുണ്ട്. 

അഞ്ച്...

പുറത്തുനിന്നുള്ള ഭക്ഷണം പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്,  ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപാനീയങ്ങൾ എന്നിവയും കൊഴുപ്പ് വർധിക്കാന്‍ കാരണമാകും. 

click me!