നിങ്ങളുടെ തലമുടി കൊഴിയുന്നതിന്‍റെ കാരണങ്ങൾ ഇവയാണ്...

Published : May 04, 2019, 10:11 AM ISTUpdated : May 04, 2019, 10:19 AM IST
നിങ്ങളുടെ തലമുടി കൊഴിയുന്നതിന്‍റെ കാരണങ്ങൾ ഇവയാണ്...

Synopsis

പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു പ്രശ്നമാകാറുണ്ട്. മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങൾ ഇതെല്ലാമാണ്.  

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു പ്രശ്നമാകാറുണ്ട്. മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങൾ ഇതെല്ലാമാണ്.

1. തല കഴുകിയില്ലെങ്കില്‍ മുടി കൊഴിയും. തല കുളിക്കാതിരിക്കുമ്പാൾ തലയോട്ടിയിൽ രൂപപ്പെടുന്ന എണ്ണമയം അങ്ങനെ തന്നെ തുടരും. കൊഴിയാൻ കാരണമാകും.

2. തലമുടിയില്‍ എണ്ണ അധികം ഇടുന്നതും  പ്രശ്നമാണ്. തലയോട്ടിയിൽ ആവശ്യമായ എണ്ണ ശരീരം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തലയോട്ടിയിൽ കൂടുതൽ എണ്ണ ഉപയോ​ഗിക്കാതെ മുടി  ഇഴകളിലും അ​ഗ്രങ്ങളിലും ഉപയോ​ഗിക്കണം. അതുപോലെ തന്നെ, ഒരു മണിക്കൂറിൽ കൂടുതൽ ഈ എണ്ണ തലയിൽ തുടരാൻ അനുവദിക്കരുത്.

3. തലമുടിയില്‍ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ സ്ഥിരമായി  ഉപയോ​ഗിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ മാത്രം ഉപയോ​ഗിക്കുക. പ്രകൃതിദത്തമായ ഷാംപുകളും കണ്ടീഷണറുകളും ഉപയോ​ഗിക്കാന്‍ ശ്രമിക്കുക. 

4. തുടര്‍ച്ചയായി തലമുടിയില്‍ നിറങ്ങളും ബ്ലീച്ചിങ്ങും നല്‍കുന്നത് ഒഴിവാക്കണം. മുടി ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുകയും മുടി കൊഴിയുകയും ചെയ്യും.

5. മുടി ചീകുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. വളരെ തിരക്കു പിടിച്ച് മുടി ചീകരുത്, ഇത് മുടിയിഴകൾ പൊട്ടാൻ കാരണമാകും. അതു പോലെ നനഞ്ഞ മുടി ചീകുന്ന ശീലം ഒഴിവാക്കണം.

6. ഹെയര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കരുത്. മുടിയിഴകളെ അത് ദോഷമായി ബാധിക്കും. ഹീറ്റര്‍, സ്ട്രെയ്റ്റ്നര്‍ എന്നിവയുടെ ഉപയോഗവും മുടിയെ ബാധിക്കും. 

7. കൃത്യമായ ഉറക്കവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണവും തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്. 

8. ആറ് മാസം കൂടുമ്പോള്‍ തലമുടി വെട്ടണം. ഇല്ലെങ്കില്‍ അതും മുടിയുടെ വളര്‍ച്ചയെ ബാധിക്കും. 

9. ടെന്‍ഷന്‍, വിഷാദം തുടങ്ങിയവ കൊണ്ടും തലമുടി കൊഴിയും.

 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ