വെള്ളം കുടിക്കുന്ന സമയവും ശരീരഭാരവും തമ്മിലുള്ള ബന്ധം...

By Web TeamFirst Published Feb 15, 2020, 2:43 PM IST
Highlights

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ തടി കൂടുതലാണ്, ശരീരഭാരം കുറയ്ക്കണം എന്നു ചിന്തിക്കുന്നവര്‍ വെള്ളം ധാരാളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. എന്നാല്‍ അതിന് ഒരു പ്രത്യേക സമയവുമുണ്ടെന്നാണ് ചില പഠനങ്ങള്‍ തന്നെ പറയുന്നത്. 

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ തടി കൂടുതലാണ്, ശരീരഭാരം കുറയ്ക്കണം എന്നു ചിന്തിക്കുന്നവര്‍ വെള്ളം ധാരാളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. എന്നാല്‍ അതിന് ഒരു പ്രത്യേക സമയവുമുണ്ടെന്നാണ് ചില പഠനങ്ങള്‍ തന്നെ പറയുന്നത്. ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് 500ml വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാരണം വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് പകുതി കുറയും. പിന്നെ വലിച്ചുവാരി കഴിക്കാന്‍ തോന്നില്ല എന്നത് മറ്റൊരു കാര്യം. അങ്ങനെ നിങ്ങള്‍ക്ക് അമിതവണ്ണം കുറയ്ക്കാനും കഴിയും. ജേണല്‍ ഒബിസിറ്റിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ വെള്ളം കുടിച്ചവരില്‍ 1.5 കിലോ വരെ കുറഞ്ഞുവെന്നാണ് പഠനം പറയുന്നത്. 

അതുപോലെ തന്നെ, കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും.  വെറുംവയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ സ്റ്റെല്ല മെറ്റ്സോവാസ് പറയുന്നു. 

click me!