ഗോള്‍ഡന്‍ നിറത്തിലുളള ലെഹങ്കയില്‍ ഹോട്ടായി സോനം

Published : Feb 15, 2020, 10:10 AM IST
ഗോള്‍ഡന്‍ നിറത്തിലുളള ലെഹങ്കയില്‍ ഹോട്ടായി സോനം

Synopsis

ബോളിവുഡ് താരം സോനം കപൂറിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. 

ബോളിവുഡ് താരം സോനം കപൂറിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും  സോനത്തിന്‍റെ ഒരു ഫാഷന്‍ പരീക്ഷണവും ഫാഷന്‍ ലോകത്ത് കയ്യടി നേടുകയാണ്.

 

 

ഇത്തവണ ലെഹങ്കയിലാണ് താരത്തിന്‍റെ പരീക്ഷണം. ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു താരം. ഡയമണ്ടും പേളും ചേര്‍ന്ന് ഹെവി ചോക്കറും ഇതിനൊപ്പം താരം ധരിച്ചിരുന്നു. 

 

 

മിനിമല്‍ മേക്കപ്പാണ് സോനം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ സോനം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. 

 

PREV
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം