വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന ഇത്തിരിക്കുഞ്ഞന്‍ ഓന്ത്; ലോകത്തിലെ ഏറ്റവും ചെറിയ ഉരഗം

Web Desk   | others
Published : Feb 06, 2021, 02:34 PM IST
വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന ഇത്തിരിക്കുഞ്ഞന്‍ ഓന്ത്; ലോകത്തിലെ ഏറ്റവും ചെറിയ ഉരഗം

Synopsis

ഒരുപാട് ജൈവവൈവിധ്യങ്ങള്‍ കാണപ്പെടുന്നൊരു മേഖലയാണ് നോര്‍ത്തേണ്‍ മഡഗാസ്‌കറിലെ കാടും മലനിരകളും. എന്നാല്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന വനനശീകരണം അപൂര്‍വ്വമായി കാണപ്പെടുന്ന ജീവജാലങ്ങളെ എന്നെന്നേക്കുമായി ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്

വിരല്‍ത്തുമ്പില്‍ വച്ചാല്‍ പൊട്ട് പോലെ കാണാവുന്നൊരു ഇത്തിരിക്കുഞ്ഞന്‍ ഓന്ത്. കേള്‍ക്കുമ്പോള്‍ ഏതെങ്കിലും 'ആനിമേറ്റഡ് സിനിമ'യിലെ കഥാപാത്ര സൃഷ്ടിയാണോയെന്ന് സംശയം തോന്നാം. അല്ല, ലോകത്തിലെ ഏറ്റവും ചെറിയ ഉരഗമാണ് ഇത്. 

നോര്‍ത്തേണ്‍ മഡഗാസ്‌കറിലെ മലനിരകളില്‍ വച്ചാണ് ഗവേഷര്‍ ഇവനെ കണ്ടെത്തിയിരിക്കുന്നത്. സാധാരണനിലയിലുള്ള ഒരു ഓന്ത് എങ്ങനെയിരിക്കുമോ, അതേ സവിശേഷതകളോടും പൂര്‍ണ്ണതയോടും കൂടിയാണ് 'ബ്രൂക്കേഷ്യ നാന' അല്ലെങ്കില്‍ 'ബി. നാന' എന്നറിയപ്പെടുന്ന ഈ ഇത്തിരിക്കുഞ്ഞനുമുള്ളത്. 

ഒരുപാട് ജൈവവൈവിധ്യങ്ങള്‍ കാണപ്പെടുന്നൊരു മേഖലയാണ് നോര്‍ത്തേണ്‍ മഡഗാസ്‌കറിലെ കാടും മലനിരകളും. എന്നാല്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന വനനശീകരണം അപൂര്‍വ്വമായി കാണപ്പെടുന്ന ജീവജാലങ്ങളെ എന്നെന്നേക്കുമായി ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇതേ ഭീഷണി 'ബി. നാന'യും നേരിടുന്നുവെന്ന് ഇതിനെ കണ്ടെത്തിയ ഗവേഷകസംഘം വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് 'ബി. നാന'യെ പോലെ ജീവിവര്‍ഗങ്ങള്‍ അസാധാരണമാം വിധത്തില്‍ ചെറുതായിപ്പോകുന്നത് എന്നതിന് പലപ്പോഴും കൃത്യമായ കാരണങ്ങള്‍ നല്‍കാനാകില്ലെന്നും മഡഗാസ്‌കറിലെ ചില പ്രദേശങ്ങളിലെ സവിശേഷമായ ഭൂപ്രതിഭാസം ചില ജീവിവര്‍ഗങ്ങളെ ഇത്തരത്തില്‍ ചെറിയ ഘടനയിലേക്കെത്തിക്കാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

നിലവില്‍ വനനശീകരമാണ് ഇത്തരത്തിലുള്ള ജീവജാലങ്ങള്‍ക്ക് ഭീഷണിയെങ്കിലും വരുംകാലങ്ങളില്‍ അത് കാലാവസ്ഥാ വ്യതിയാനമായിരിക്കുമെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

Also Read:- പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; ചങ്കിടിപ്പിക്കുന്ന വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ