അരിപ്പൊടി കൊണ്ടൊരു കിടിലന്‍ ഫേസ് പാക്ക്; ഗുണങ്ങള്‍ പലതാണ്...

By Web TeamFirst Published Oct 2, 2020, 9:04 PM IST
Highlights

അരിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ഗ്രീന്‍ ടീ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. 

ചർമ്മസംരക്ഷണത്തിനുള്ള പ്രകൃതിദത്ത കൂട്ടാണ് അരിപ്പൊടി. മുഖത്തെ കരുവാളിപ്പ് അകറ്റാനും നിറം വര്‍ധിപ്പിക്കാനും ഇവ മികച്ചതാണ്. അരിപ്പൊടിയിലടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. അതിനാല്‍ അരിപ്പൊടി കൊണ്ടൊരു കിടിലന്‍ ഫേസ് പാക്ക് തയ്യാറാക്കി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. 

ഫേസ് പാക്ക് തയ്യാറാക്കുന്ന വിധം ഇങ്ങനെ...

അരിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ഗ്രീന്‍ ടീ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

 

ഈ ഫേസ് പാക്ക് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം...

ഒന്ന്...

പ്രകൃതിദത്തമായ ഒരു സൺസ്ക്രീൻ പോലെ ഈ മിശ്രിതം പ്രവർത്തിക്കും. ചർമ്മത്തിലെ കറുത്ത പാടുകൾ, പ്രായമേറുന്തോറും ചർമ്മത്തിനുണ്ടാകുന്ന ചുളിവുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഈ ഫേസ് പാക്ക് സഹായിക്കും. 

രണ്ട്...

മുഖത്തിന് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് മുഖം തിളങ്ങാനും സഹായിക്കും. 

മൂന്ന്...

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക്‌ഹെഡ്‌സ്. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുക. 

നാല്...

മുഖക്കുരു വന്നതിന്‍റെ പാടുകളെ ഇല്ലാതാക്കി ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിന് ഈ ഫേസ് പാക്ക് സഹായിക്കുന്നു.

അഞ്ച്...

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഈ ഫേസ് പാക്ക് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാന്‍ സഹായിക്കും. 

Also Read: തിളക്കമുള്ള ചർമ്മത്തിനായി രാവിലെ ഈ കാര്യങ്ങൾ ചെയ്യാം...

click me!