ചുരുണ്ട തലമുടിയുടെ രഹസ്യം വെളിപ്പെടുത്തി റിമ കല്ലിങ്കല്‍

Published : May 19, 2020, 10:05 AM ISTUpdated : May 19, 2020, 10:41 AM IST
ചുരുണ്ട തലമുടിയുടെ രഹസ്യം വെളിപ്പെടുത്തി റിമ കല്ലിങ്കല്‍

Synopsis

മോഡലിങ്ങിലും നൃത്തത്തിലും തിളങ്ങിയിരുന്ന  റിമയുടെ കറുത്ത ചുരുണ്ട മുടി അന്നേ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 

ഇടതൂർന്ന നീളമുള്ള കാർകൂന്തൽ പണ്ടുകാലം മുതലേ പെൺമനസ്സുകളുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ ഭാഗമായിരുന്നു. മലയാള സിനിമയിലെ നായികമാരിലും അത് പ്രകടമായിരുന്നു. ശാന്തികൃഷ്ണയ്ക്കും ജലജയ്ക്കും ശേഷം മലയാള സിനിമയിലെ നായികമാർ പരക്കെ ഉപേക്ഷിച്ച ലുക്കായിരുന്നു ചുരുണ്ട മുടി.

നീളന്‍ തലമുടിയുമായാണ് പിന്നീട് നായികമാര്‍ എത്തിയത്. 'സ്ട്രെയ്റ്റൻ' ചെയ്ത തലമുടികള്‍ പിന്നീട് ഫാഷനായി മാറുകയും ചെയ്തു. എന്നാല്‍ ഇടക്കാലത്ത് റിമ കല്ലിങ്കലിന്റെ രംഗപ്രവേശനത്തോടെ സ്ഥിതി മാറി. പിന്നീട് ചുരുണ്ട തലമുടിയോടായിരുന്നു പ്രണയം. ചുരുണ്ട തലമുടി ഇന്നും ഫാഷനാണ്. 

പറഞ്ഞുവരുന്നത് നടി റിമ കല്ലിങ്കലിനെ കുറിച്ചുതന്നെയാണ്. 'ഋതു' എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കലിന്റെ സിനിമാപ്രവേശനം. മോഡലിങ്ങിലും നൃത്തത്തിലും തിളങ്ങിയിരുന്ന  റിമയുടെ കറുത്ത ചുരുണ്ട മുടി അന്നേ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 

 

ഇപ്പോഴിതാ തന്റെ നീണ്ട ചുരുണ്ട മുടിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തനിക്ക് ഈ ചുരുണ്ട തലമുടി അച്ഛനിൽ നിന്നും ലഭിച്ചതാണെന്നാണ്  റിമ കല്ലിങ്കൽ പറയുന്നത്. കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന തന്റെ അച്ഛന്റെ പഴയൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് റിമ ഇക്കാര്യം പറഞ്ഞത്. 

 

 

അന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന ഹെയര്‍സ്റ്റൈലില്‍ കറുപ്പും വെളുപ്പും പ്രിന്റുകളുള്ള ഷര്‍ട്ടും ബെല്‍ ബോട്ടവും ധരിച്ചാണ് അച്ഛന്‍ നില്‍ക്കുന്നതെന്നും ഈ ഫോട്ടോ എടുക്കുമ്പോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ച് കാണില്ലെന്നും റിമ പറയുന്നു. തനിക്ക് അച്ഛനില്‍ നിന്നാണ് ചുരുണ്ട മുടി ലഭിച്ചതെന്നും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.  

മലയാള സിനിമയുടെ 'ബോള്‍ഡ് ലേഡി' എന്നാണ് റിമ ഇപ്പോള്‍ അറിയപ്പെടുന്നത്. ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് കൊച്ചിയിലാണ് ഈ ലോക്ക്ഡൗൺ കാലം താരം ചിലവിടുന്നത്. ഇടയ്ക്ക് ആരാധകരുമായി വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. 

Also Read: റിമയുടെ ചിത്രങ്ങള്‍ക്ക് സദാചാര പൊലീസിംഗ്; കാട്ടുവാസിയെന്നതടക്കമുള്ള കമന്‍റുകള്‍ക്ക് മറുപടിയുമായി താരം

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ