സൈനികന്‍ പ്രണയം തുറന്ന് പറഞ്ഞതിങ്ങനെ; വൈറലായി വീഡിയോ...

Web Desk   | others
Published : Feb 18, 2020, 09:43 PM IST
സൈനികന്‍ പ്രണയം തുറന്ന് പറഞ്ഞതിങ്ങനെ; വൈറലായി വീഡിയോ...

Synopsis

ഡെനിസ് കസാന്‍സേവ് എന്ന യുവ സൈനികനാണ് ഈ പ്രണയകഥയിലെ ഹീറോ. അലക്‌സാന്‍ഡ്ര കോപിടോവ എന്ന യുവതിയാണ് നായിക. കണ്ണ് പൊത്തിയാണ് അലക്‌സാന്‍ഡ്രയെ ടാങ്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഡെനിസ് കൊണ്ടുവരുന്നത്. കണ്ണ് തുറന്നുനോക്കിയ അലക്‌സാന്‍ഡ്ര ചുറ്റും ടാങ്കുകള്‍ കണ്ട് അമ്പരക്കുകയാണ്  

മഞ്ഞ് മൂടിക്കിടക്കുന്ന, വിശാലമായ ഗ്രൗണ്ട്. അതില്‍ പതിനാറ് സൈനിക ടാങ്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അടുത്തുനിന്ന് കണ്ടാല്‍ വെറുതെ നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കുകളാണെന്നേ തോന്നൂ. പക്ഷേ അല്‍പം മുകളില്‍ നിന്നായി നോക്കിയാല്‍ സംഗതി വ്യക്തമായി കാണാം. മറ്റൊന്നുമല്ല, ഹൃദയാകൃതിയിലാണ് ടാങ്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. 

സംഭവം എന്താണെന്ന് മനസിലായോ? റഷ്യന്‍ ആര്‍മിയിലെ ഒരു സൈനികന്‍ തന്റെ പ്രണയിനിയോട് വാലന്റൈന്‍സ് ഡേയില്‍ ഇഷ്ടം തുറന്നുപറഞ്ഞതിങ്ങനെയാണ്. ഡെനിസ് കസാന്‍സേവ് എന്ന യുവ സൈനികനാണ് ഈ പ്രണയകഥയിലെ ഹീറോ. അലക്‌സാന്‍ഡ്ര കോപിടോവ എന്ന യുവതിയാണ് നായിക. 

കണ്ണ് പൊത്തിയാണ് അലക്‌സാന്‍ഡ്രയെ ടാങ്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഡെനിസ് കൊണ്ടുവരുന്നത്. കണ്ണ് തുറന്നുനോക്കിയ അലക്‌സാന്‍ഡ്ര ചുറ്റും ടാങ്കുകള്‍ കണ്ട് അമ്പരക്കുകയാണ്. തുടര്‍ന്ന് ഡെനീസ് കാമുകിക്ക് പൂക്കള്‍ സമ്മാനിക്കുന്നു. അതോടൊപ്പം തന്നെ വിവാഹത്തിനുള്ള പ്രപ്പോസലും മുന്നോട്ടുവയ്ക്കുന്നു. മഞ്ഞില്‍ മുട്ടുകുത്തിയിരുന്നാണ് ഡെനീസ് അലക്‌സാന്‍ഡ്രയെ പ്രപ്പോസ് ചെയ്യുന്നത്. ഒരു മോതിരവും അവളുടെ വിരലില്‍ അണിയിക്കുന്നുണ്ട്. 

വ്യത്യസ്തമായ ഈ വാലന്റൈന്‍സ് ഡേ ആഘോഷം ാേസഷ്യല്‍ മീഡിയകളില്‍ വൈറലാവുകയായിരുന്നു. പല മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കുകയും ചെയ്തു. 

വീഡിയോ കാണാം...

 

PREV
click me!

Recommended Stories

കണ്ണുകളിൽ നിറങ്ങൾ വിരിയട്ടെ: ജെൻ സി കീഴടക്കുന്ന കളർഡ് ഐലൈനർ ട്രെൻഡ്!
ജന്മദിന തിളക്കത്തിൽ ഹൃത്വിക് റോഷൻ; ജെൻ സികളുടെ പ്രിയപ്പെട്ട 'ഗ്രീക്ക് ഗോഡ്', കാരണമിതാ