തിളക്കമുള്ള ചര്‍മ്മത്തിനായി കുങ്കുമപ്പൂവ് കൊണ്ടുള്ള ഫേസ് പാക്കുകള്‍...

By Web TeamFirst Published Jul 8, 2020, 5:12 PM IST
Highlights

നിരവധി ആരോഗ്യ ഗുണങ്ങളുള്ള കുങ്കുമപ്പൂവ് സൂര്യന്‍റെ മാരക രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.

വിലയേറിയ ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. ആന്‍റി ഓക്സിഡന്‍സ്, ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, സെലിനിയം, സിങ്ക്, ചെമ്പ്, വിറ്റാമിൻ എ, ഫോളിക് ആസിഡ്, വിറ്റാമിൻ സി എന്നിവ ഉയർന്ന അളവിൽ കുങ്കുമപ്പൂവിൽ അടങ്ങിയിട്ടുണ്ട്. 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള കുങ്കുമപ്പൂവ് സൂര്യന്‍റെ മാരക രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. ചർമ്മത്തിന്‍റെ ജലാംശം നിലനിർത്തുവാനും മുഖത്തെ കരുവാളിപ്പ് അകറ്റാനും നിറം വര്‍ധിപ്പിക്കുവാനും  സഹായിക്കുന്നതാണ് കുങ്കുമപ്പൂവ്. ചർമ്മത്തിലെ ഇരുണ്ട പാടുകളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഇവ മുഖ ചർമ്മത്തിലെ രക്തചംക്രമണത്തെ വർധിപ്പിക്കാനും സഹായിക്കും.

 

കുങ്കുമപ്പൂവ് കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

ഒരു ടീസ്പൂണ്‍ ചന്ദനപൊടിയും രണ്ടോ മൂന്നോ കുങ്കുമപ്പൂവും രണ്ട് ടീസ്പൂണ്‍ പാലിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാം. 

രണ്ട്...

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഫേസ് പാക്കാണിത്. ഇതിനായി മൂന്ന്  കുങ്കുമപ്പൂവ് ഒരു ടീസ്പൂണ്‍ തേനുമായി ചേര്‍ത്ത് മിശ്രിതമാക്കുക.  ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാം. 

മൂന്ന്...

മൂന്നോ നാലോ കുങ്കുമപ്പൂവും നാല് ടീസ്പൂണ്‍ തണുപ്പിച്ച പാലും മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ വളരെ നല്ലൊരു ഫേസ് പാക്കാണിത്. 

Also Read: ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ്; പരിചയപ്പെടാം ഈ മൂന്ന് ഫേസ് പാക്കുകള്‍...

click me!