23 കിലോ കുറച്ചത് 14 മാസം കൊണ്ട്; ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'...

By Web TeamFirst Published Oct 15, 2019, 12:21 PM IST
Highlights

തടി കൂടിയപ്പോള്‍ കൊളസ്‌ട്രോളും ബിപിയും വല്ലാതെ അലട്ടിയിരുന്നുവെന്ന് സാഹില്‍ പറഞ്ഞു. 94 കിലോയില്‍ നിന്ന് 71 കിലോയിലെത്താന്‍ 14 മാസമെടുത്തു. ശരീരഭാരം കുറയ്ക്കാന്‍ ക്യത്യമായൊരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കുകയായിരുന്നുവെന്ന് സാഹില്‍ പറഞ്ഞു.

സാഹില്‍ ടാഗ്ര എന്ന 27കാരന്‍ വെറും 14 മാസം കൊണ്ടാണ് 23 കിലോ കുറച്ചത്. ശരീരഭാരം കുറയ്ക്കാന്‍ ക്യത്യമായി ഡയറ്റും വ്യായാമവും മാത്രമേ ഫോളോ ചെയ്തിരുന്നുള്ളൂവെന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ സാഹില്‍ പറയുന്നു. ശരീരഭാരം കൂടിയപ്പോള്‍ പലരും കളിയാക്കി.

 കൊളസ്‌ട്രോളും ബിപിയും വല്ലാതെ അലട്ടിയിരുന്നുവെന്ന് സാഹില്‍ പറഞ്ഞു. 94 കിലോയില്‍ നിന്ന് 71 കിലോയിലെത്താന്‍ 14 മാസമെടുത്തു. ശരീരഭാരം കുറയ്ക്കാന്‍ ക്യത്യമായൊരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കുകയായിരുന്നുവെന്ന് സാഹില്‍ പറഞ്ഞു. സാഹിലിന്റെ ഡയറ്റ് പ്ലാന്‍ എങ്ങനെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

ശരീരഭാരം കുറയ്ക്കാന്‍ സാഹില്‍ ആദ്യം ഒഴിവാക്കിയത് മധുരവും, എണ്ണ അടങ്ങിയ ഭക്ഷണങ്ങളാണ്. ചായ, കാപ്പി, ഡ്രിങ്ക്‌സ്, ബേക്ക്ഡ് ഭക്ഷണങ്ങള്‍, പിസ, സാന്‍വിച്ച് എന്നിവ പൂര്‍ണമായി ഒഴിവാക്കി .

രണ്ട്...

സാഹില്‍ ദിവസവും ഒരു മണിക്കൂര്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും സമയം കണ്ടെത്തിയിരുന്നു. ആഴ്ച്ചയില്‍ ഒരു ദിവസം ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് സാഹില്‍ പറയുന്നു. 

മൂന്ന്...

 ദിവസവും രാവിലെ എഴുന്നേറ്റ് ഉടന്‍ കുടിച്ചിരുന്നത് ബ്ലാക്ക് കോഫി ആയിരുന്നുവെന്നും കൂടുതല്‍ ഉന്മേഷം കിട്ടാന്‍ വളരെ നല്ലതാണ് ബ്ലാക്ക് കോഫിയെന്നും സാഹിൽ പറയുന്നു.

നാല്...

ചെറിയൊരു ബൗള്‍ ഓട്‌സ് മാത്രമാണ് ബ്രേക്ക്ഫാസ്റ്റായി സാഹില്‍ കഴിച്ചിരുന്നത്. ഇടനേരങ്ങളില്‍ വിശപ്പ് വരുമ്പോള്‍ പപ്പായ അല്ലെങ്കില്‍ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുമായിരുന്നുവെന്ന് സാഹില്‍ പറയുന്നു. 

അഞ്ച്...

ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്ന അന്ന് മുതല്‍ ഭക്ഷണത്തില്‍ പച്ചക്കറി ധാരാളം ഉള്‍പ്പെടുത്തണം. സാഹില്‍ ഉച്ച ഭക്ഷണമായി കഴിച്ചിരുന്നത് ഒരു റൊട്ടിയും വേവിച്ച പച്ചക്കറികളും മാത്രമായിരുന്നു. 

ആറ്...

വൈകുന്നേരം ചായ, കാപ്പി എന്നിവ കുടിക്കുന്ന ശീലം ഒഴിവാക്കി. രണ്ട് സ്ലൈസ് മള്‍ട്ടി ഗ്രൈയ്ന്‍ ബ്രഡ് മാത്രമാണ് കഴിച്ചിരുന്നതെന്ന് സാഹില്‍ പറയുന്നു. 

ഏഴ്...

രാത്രിയില്‍ ഭക്ഷണം ഒഴിവാക്കാതെ പകരം ലഘു ഭക്ഷണം കഴിക്കുകയാണ് വേണ്ടതെന്ന് സാഹില്‍ പറയുന്നു. രാത്രിയില്‍ ഒരു റൊട്ടി, വെജിറ്റബിള്‍ സൂപ്പ്, സാലഡ് എന്നിവാണ് കഴിച്ചിരുന്നതെന്ന് സാഹില്‍ പറയുന്നു. 

എട്ട്...

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് തുടങ്ങിയ അന്ന് മുതല്‍ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഷേയ്ക്കും ഉള്‍പ്പെടുത്തിയിരുന്നു. ഡ്രൈ ഫ്രൂട്ട്‌സ്, തൈര, ചീര, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് സാഹില്‍ പറയുന്നത്. ഇടനേരങ്ങളില്‍ നാലോ അഞ്ചോ നട്‌സ് കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും സാഹില്‍ പറഞ്ഞു. 

click me!