പുല്ലിനിടയില്‍ നിന്ന് 'പാമ്പിനെ' പിടിക്കുന്നയാള്‍; വമ്പന്‍ ട്വിസ്റ്റുമായി വൈറല്‍ വീഡിയോ

Published : Oct 14, 2019, 09:54 PM IST
പുല്ലിനിടയില്‍ നിന്ന് 'പാമ്പിനെ' പിടിക്കുന്നയാള്‍; വമ്പന്‍ ട്വിസ്റ്റുമായി വൈറല്‍ വീഡിയോ

Synopsis

മൂന്നുപേരടങ്ങുന്ന ഒരു സംഘമാണ് വീഡിയോയിലുള്ളത്. തുടക്കം മുതല്‍ തന്നെ ആകാംക്ഷ ജനിപ്പിക്കും വിധത്തിലാണ് കൂട്ടത്തിലെ മുതിര്‍ന്നയാളുടെ പെരുമാറ്റം. പുല്ലിനിടയില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് അദ്ദേഹം എന്തോ വലിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്

രസകരമായ ചെറുവീഡിയോകള്‍ വലിയരീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടാറുള്ളത് കണ്ടിട്ടില്ലേ? പ്രത്യേകിച്ച് വലിയ സംഗതികളൊന്നുമില്ലെങ്കിലും എന്തെങ്കിലുമൊരു ഘടകം അതിലേക്ക് ആളുകളെ ആകര്‍ഷിക്കും. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. 

മൂന്നുപേരടങ്ങുന്ന ഒരു സംഘമാണ് വീഡിയോയിലുള്ളത്. തുടക്കം മുതല്‍ തന്നെ ആകാംക്ഷ ജനിപ്പിക്കും വിധത്തിലാണ് കൂട്ടത്തിലെ മുതിര്‍ന്നയാളുടെ പെരുമാറ്റം. പുല്ലിനിടയില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് അദ്ദേഹം എന്തോ വലിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. 

കൂടെയുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ കൈ കൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്. തുടര്‍ന്ന് കറുത്ത് നീണ്ട എന്തോ ഒന്നാണ് പുല്ലിനിടയില്‍ നിന്ന് അദ്ദേഹം വലിച്ചെടുക്കുന്നത്. ഒറ്റയടിക്ക് ഉഗ്രനൊരു പാമ്പാണെന്നേ തോന്നൂ. 

പക്ഷേ, വൈകാതെ പാമ്പിനെ ഒടിച്ചു വട്ടത്തിലാക്കി അദ്ദേഹം അരയില്‍ കെട്ടുന്നു. അതാണ് വീഡിയോയുടെ ട്വിസ്റ്റ്. ഒരു കറുത്ത ബെല്‍റ്റാണ് സംഗതി. എന്തായാലും ഈ ചെറുവീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസക്കിനകം തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. 

ഏതോ ഗ്രാമപ്രദേശത്ത് നിന്നും ടിക് ടോക് വീഡിയോ പോലെ ചിത്രീകരിച്ചതാണിത് എന്നാണ് സൂചന. 'സീന്‍കെന്റ് കോമഡി' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലാകെ പ്രചരിച്ചിരിക്കുന്നത്.

 

PREV
click me!

Recommended Stories

വെളുത്ത പാടുകളും ഡ്രൈ സ്കിന്നും ഇനി വേണ്ട; ഇതാ ചില 'ഹോം മെയ്ഡ്' സ്കിൻ കെയർ ടിപ്‌സ്
തണുപ്പ് കാലത്ത് ചർമ്മം വരണ്ടുപോകുന്നുണ്ടോ? നിങ്ങളുടെ കൈവശം കരുതിയിരിക്കേണ്ട 8 സ്കിൻ കെയർ പ്രോഡക്റ്റ്സ്