ബോഡിഗാര്‍ഡുകള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന സല്‍മാന്‍ ഖാന്‍; വൈറലായി വീഡിയോ

Published : Jun 18, 2019, 03:43 PM IST
ബോഡിഗാര്‍ഡുകള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന സല്‍മാന്‍ ഖാന്‍; വൈറലായി വീഡിയോ

Synopsis

53 വയസ്സ് പ്രായമുള്ള ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന് വര്‍ക്കൗട്ട് ചെയ്യാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യവും ഇതുതന്നെയാണ്.

53 വയസ്സ് പ്രായമുള്ള ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന് വര്‍ക്കൗട്ട് ചെയ്യാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യവും ഇതുതന്നെയാണ്. സിക്സ് പാക്കിന്‍റെയും മസിലുകളുടെയും രാജാവ് എന്നൊക്കെ വേണമെങ്കില്‍ സല്‍മാന്‍ ഖാനെ വിശേഷിപ്പിക്കാം. ഇപ്പോഴിതാ തന്‍റെ ബോഡിഗാര്‍ഡുകളോടൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

പുഷപ്പ് ചെയ്യാന്‍ സഹായിക്കുന്ന ബോഡിഗാര്‍ഡുകളെയും വീഡിയോയില്‍ കാണാം. 'എന്നോടൊപ്പം അവര്‍ എത്ര സുരക്ഷിതരാണെന്ന് അവര്‍ തിരിച്ചറിഞ്ഞു' എന്ന നര്‍മ്മവും സല്‍മാന്‍ പങ്കുവെച്ചു. തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ സല്‍മാന്‍ ഖാന്‍ തന്നെയാണ്  വീഡിയോ പങ്കുവെച്ചത്. 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?