ഇന്ത്യയിലെ വിവാഹസൈറ്റുകള്‍ പരിശോധിച്ച അമേരിക്കന്‍ പഠനം പറയുന്നത് ഇങ്ങനെ...

Published : Jun 18, 2019, 01:57 PM ISTUpdated : Jun 18, 2019, 01:58 PM IST
ഇന്ത്യയിലെ വിവാഹസൈറ്റുകള്‍ പരിശോധിച്ച അമേരിക്കന്‍ പഠനം പറയുന്നത് ഇങ്ങനെ...

Synopsis

ഇന്ത്യയില്‍, പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയയില്‍ മിശ്രവിവാഹങ്ങളുടെ എണ്ണം കൂടുന്നതായാണ് ഇന്ത്യയിലെ വിവാഹസൈറ്റുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ University of Michigan ആണ് പഠനം നടത്തിയത്. 

മിശ്രവിവാഹങ്ങളുടെ പേരില്‍ കലഹങ്ങള്‍ നടക്കുന്നതായുളള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു പഠനം.  ഇന്ത്യയില്‍, പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയയില്‍ മിശ്രവിവാഹങ്ങളുടെ എണ്ണം കൂടുന്നതായാണ് ഇന്ത്യയിലെ വിവാഹസൈറ്റുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയാണ് ( University of Michigan)  പഠനം നടത്തിയത്.

അമേരിക്കയിലെ ഇന്ത്യക്കാരെയപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഇതര ജാതിക്കാരെ വിവാഹം കഴിക്കാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നതായാണ് സൈറ്റുകള്‍ സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇന്ത്യയിലെ പ്രധാന വിവാഹസൈറ്റുകളില്‍ നിന്ന് 313,000 ആളുകളുടെ പ്രോഫൈലുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്.

അതില്‍ കൂടുതല്‍ പേരും മിശ്രവിവാഹത്തോട് താല്‍പര്യമുണ്ടെന്നാണ് നല്‍കിയിരിക്കുന്നത്. ഇത് മാറി വരുന്ന സമൂഹത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. 


 

PREV
click me!

Recommended Stories

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എളുപ്പത്തിൽ തിളക്കമുള്ള ചർമ്മം നേടാൻ ഈ വഴികൾ പരീക്ഷിക്കൂ
ഓര്‍മകളിൽ പോലും ലജജ തോന്നുന്ന ചില തിട്ടൂരങ്ങൾ, ചാന്നാറും നങ്ങേലിയും വഴിവെട്ടിയ ഫാഷൻ ചരിത്രം