Samantha Ruth Prabhu : 'വര്‍ക്കൗട്ട് ചെയ്യുന്നത് കഴിക്കാന്‍'; രസകരമായ ഫോട്ടോ പങ്കുവച്ച് സാമന്ത

Web Desk   | others
Published : Dec 30, 2021, 03:20 PM IST
Samantha Ruth Prabhu : 'വര്‍ക്കൗട്ട് ചെയ്യുന്നത് കഴിക്കാന്‍'; രസകരമായ ഫോട്ടോ പങ്കുവച്ച് സാമന്ത

Synopsis

വര്‍ക്കൗട്ടിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു എന്നതിനര്‍ത്ഥം ഇഷ്ടഭക്ഷണം ഒഴിവാക്കണമെന്നല്ല. ഇക്കാര്യം തന്നെയാണ് സാമന്തയും ഓര്‍മ്മിപ്പിക്കുന്നത്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ( FItness Training ) തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും ( Movie Stars ). അധികപേരും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും പുതിയവ പരിശീലിക്കാനും ശ്രമിക്കാറുമുണ്ട്. അത്തരത്തില്‍ വലിയ രീതിയിലാണ് ഫിറ്റ്‌നസ് എന്ന സംഗതി സിനിമാതാരങ്ങള്‍ക്കിടയില്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നത്. 

നടന്മാര്‍ മാത്രമല്ല, നടിമാരും ഫിറ്റ്‌നസിന് വേണ്ടി കഠിനമായി പ്രയത്‌നിക്കുന്ന കാലമാണിത്. മിക്കവാറും പേരും ഇതുമായി ബന്ധപ്പെട്ട വിഷേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

തെന്നിന്ത്യന്‍ താരമായ സാമന്തയും അങ്ങനെ തന്നെ. ഇടക്കാലത്ത് വിവാഹമോചനത്തെ തുടര്‍ന്ന് വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞുനിന്ന സാമന്ത, ഇപ്പോള്‍ തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തിരക്കിലാണ്. 

വര്‍ക്കൗട്ടിന് വലിയ പ്രാധാന്യം നല്‍കുന്ന നടിയാണ് സാമന്ത. സാമന്തയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം തന്നെ ഭക്ഷണത്തോടുള്ള ഇഷ്ടവും സൂക്ഷിക്കുന്നയാളാണ് സാമന്ത. ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചില ചിത്രങ്ങള്‍.

'വര്‍ക്കൗട്ട് ചെയ്യുന്നത് കഴിക്കാനാണ്' എന്ന അടിക്കുറിപ്പുമായാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കഠിനമായ വെയിറ്റ് ലിഫ്റ്റിംഗ് സെഷനിലായിരുന്നു സാമന്തയെന്നത് ചിത്രം വ്യക്തമാക്കുന്നു. വര്‍ക്കൗട്ടിന് ശേഷം കഴിക്കാന്‍ എടുത്തുവച്ചിരിക്കുന്ന സമൂസയും ചിത്രങ്ങളില്‍ കാണാം. 

വര്‍ക്കൗട്ടിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു എന്നതിനര്‍ത്ഥം ഇഷ്ടഭക്ഷണം ഒഴിവാക്കണമെന്നല്ല. ഇക്കാര്യം തന്നെയാണ് സാമന്തയും ഓര്‍മ്മിപ്പിക്കുന്നത്. നല്ലത് പോലെ ശരീരം അധ്വാനിക്കുന്നുണ്ടെങ്കില്‍ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം മിതമായ രീതിയില്‍ കഴിക്കാവുന്നതാണ്. ബോളിവുഡിലെ മിക്ക താരങ്ങളും ഇതേ രീതി തന്നെയാണ് പിന്തുടരാറ്. 

വര്‍ക്കൗട്ടും കൃത്യമായ ഡയറ്റുമെല്ലാം ഉണ്ടെങ്കിലും ഇഷ്ടഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കിക്കൊണ്ടുള്ള 'ലൈഫ്‌സ്റ്റൈല്‍' ആരും ഇഷ്ടപ്പെടുന്നില്ല. കരീന കപൂര്‍, ആലിയ ഭട്ട്, മലൈക അറോറ എന്നിങ്ങനെയുള്ള താരങ്ങളെല്ലാം തന്നെ ഈ രീതിയില്‍ മുന്നോട്ടുപോകുന്നവരാണ്.

Also Read:- 'പ്രസവശേഷം വണ്ണം കുറയാൻ സമയമെടുക്കും'; കുറിപ്പുമായി സയേഷ

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"