പ്രസവശേഷം  ഫിറ്റ്നസ് വീണ്ടെടുത്തതിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സയേഷ. വർക്കൗട്ട് ചെയ്യുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്.  

അഞ്ച് മാസം മുമ്പാണ് താരദമ്പതികളായ സയേഷയ്ക്കും (Sayyeshaa) ആര്യക്കും (Arya) ഒരു കുഞ്ഞു പിറന്നത്. ഇപ്പോഴിതാ പ്രസവശേഷം ഫിറ്റ്നസ് (fitness) വീണ്ടെടുത്തതിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സയേഷ. വർക്കൗട്ട് (workout) ചെയ്യുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്. 

'പ്രസവശേഷം വണ്ണം കുറയ്ക്കാൻ സമയം എടുക്കുമെങ്കിലും സ്ഥിരതയും ദൃഢനിശ്ചയവും പ്രധാനമാണ്. എല്ലാ സ്ത്രീകളും അവനവന്റേതായ രീതിയിൽ സുന്ദരികളാണ്. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്, കാരണം അവ നമ്മുടെ ശരീരത്തിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ആരോ​ഗ്യകരമായിരിക്കുക എന്നതായിരിക്കണം പ്രധാനം, അതിനു സമയവും എടുക്കും' - സയേഷ പറയുന്നു.

'ഏതെങ്കിലും സെലിബ്രിറ്റികളെ മാതൃകയാക്കി വണ്ണം കുറയ്ക്കാൻ ശ്രമിക്കരുത്. ഓരോ വ്യക്തികളുടെയും ശരീരവും ആരോഗ്യാവസ്ഥയും വ്യത്യസ്തം ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഫിറ്റ്നസ് എന്നത് ജീവിതരീതിയാണ്. അതെനിക്ക് സന്തോഷം പകരുന്നു'- താരം കുറിച്ചു. 

View post on Instagram

2019 മാർച്ച് 12നാണ് ആര്യയും സയേഷയും വിവാഹിതരാകുന്നത്. ഈ വർഷം ജൂലൈയിലായണ് ഇരുവർക്കും മകൾ പിറക്കുന്നത്. അരിയാന എന്നാണ് മകളുടെ പേര്. 

Also Read: നാല് തലമുറകൾ ഒന്നിച്ചപ്പോള്‍; ഫോട്ടോഷൂട്ടുമായി സൗഭാഗ്യ വെങ്കിടേഷ്