'എന്റെ ജീവിതത്തിലെ പ്രണയത്തെ ഞാൻ സ്വന്തമാക്കി'; അനം മിർസയുടെ കഴുത്തിൽ മിന്നുകെട്ടി ആസാദ്

Published : Dec 12, 2019, 03:09 PM ISTUpdated : Dec 12, 2019, 03:33 PM IST
'എന്റെ ജീവിതത്തിലെ പ്രണയത്തെ ഞാൻ സ്വന്തമാക്കി'; അനം മിർസയുടെ  കഴുത്തിൽ മിന്നുകെട്ടി ആസാദ്

Synopsis

തന്‍റെ ജീവിതത്തിന്‍റെ പ്രണയത്തിനെ സ്വന്തമാക്കിയെന്ന് ആയിരുന്നു ആസാദിന്‍റെ സ്റ്റാറ്റസ്. #abbasanamhi എന്ന് ഹാഷ് ടാഗോടെ ആയിരുന്നു ആസാദ് ചിത്രം പങ്കുവച്ചത്. 

ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയുടെ കഴുത്തിൽ മിന്നുകെട്ടി ആസാദ്. ഇന്നലെ രാത്രി പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദിന്‍റെ മകനാണ് ആസാദ്. തങ്ങളുടെ വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കുവച്ചിട്ടുണ്ട്.

വിവാഹഫോട്ടോ അനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് Mr and Mrs #alhamdulillahforeverything എന്നായിരുന്നു. അതേസമയം, തന്‍റെ ജീവിതത്തിന്‍റെ പ്രണയത്തിനെ സ്വന്തമാക്കിയെന്ന് ആയിരുന്നു ആസാദിന്‍റെ സ്റ്റാറ്റസ്. #abbasanamhi എന്ന ഹാഷ് ടാഗോടെ ആയിരുന്നു ആസാദ് ചിത്രം പങ്കുവച്ചത്. ഒരു അഭിമുഖത്തിൽ സാനിയ മിർസ ആയിരുന്നു അനം മിർസയും ആസാദും തമ്മിലുള്ള വിവാഹക്കാര്യം പുറത്തുവിട്ടത്. 2016 നവംബര്‍ 18ന് അനം മിര്‍സ ബിസിനസുകാരനായ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ഈ വിവാഹം. എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇരുവരും വഴിപിരിഞ്ഞു. 

അനത്തിന്റെയും ആസാദിന്റെയും വിവാഹ ചിത്രങ്ങൾ കാണാം.....

 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ