'ഷോർട്ട്സ് ഇടുന്നത് ചാൻസ് കിട്ടാനാണോ മോളൂസേ?' സദാചാര ആങ്ങളമാര്‍ക്കുള്ള മറുപടിയുമായി സാനിയ ഇയ്യപ്പൻ

Published : Oct 08, 2021, 03:48 PM ISTUpdated : Oct 08, 2021, 05:06 PM IST
'ഷോർട്ട്സ് ഇടുന്നത് ചാൻസ് കിട്ടാനാണോ മോളൂസേ?' സദാചാര ആങ്ങളമാര്‍ക്കുള്ള മറുപടിയുമായി സാനിയ ഇയ്യപ്പൻ

Synopsis

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സാനിയ തന്‍റെ പ്രതികരണം അറിയിച്ചത്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന താരം കൂടിയാണ് സാനിയ.

'ക്വീന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ (saniya iyappan). നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും (social media) വളരെ അധികം സജ്ജീവമാണ്. ഇടയ്ക്കിടെ താരം തന്‍റെ ഫോട്ടോഷൂട്ട് (photoshoot) ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. 

എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന താരം കൂടിയാണ് സാനിയ. അടുത്തിടെയായി  വസ്ത്രധാരണത്തിന്റെ പേരില്‍ പല നടിമാർക്കെതിരെയും സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് വ്യത്യസ്തമായ രീതിയില്‍  മറുപടി നല്‍കുകയാണ് സാനിയ ഈയ്യപ്പന്‍.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സാനിയ തന്റെ പ്രതികരണം അറിയിച്ചത്. ‘മലയാളി നടിമാര്‍ക്ക് ഫാഷന്‍ ചേരില്ല, ഒരു ഷോര്‍ട്‌സ് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ചാന്‍സ് കിട്ടാനാണോ മോളൂസേ എന്ന കമന്റുകളും വരും’ എന്ന് പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ‘മമ്മ സെഡ് ദാറ്റ് ഇറ്റ് വാസ് ഓകെ’ എന്ന പാട്ടിനൊപ്പം താരം വീഡിയോ ചെയ്തിരിക്കുന്നത്. നിരവധി പേര് സാനിയയെ പിന്തുണച്ച്  കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. 


Also Read: 'എന്നാണ് ഡിവോഴ്സ്?'; സ്വിംസ്യൂട്ട് ചിത്രത്തിനെതിരെ സൈബർ ആക്രമണം; മറുപടിയുമായി നടി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ