പിങ്കില്‍ തിളങ്ങി സാറ അലി ഖാൻ; ലെഹങ്കയുടെ വില 1.5 ലക്ഷം രൂപ

Published : Oct 16, 2021, 10:33 PM IST
പിങ്കില്‍ തിളങ്ങി സാറ അലി ഖാൻ; ലെഹങ്കയുടെ വില 1.5 ലക്ഷം രൂപ

Synopsis

ഡിസൈനർ അനിത ഡോഗ്രയുടെ എത്‌നിക് വെയർ കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ പേസ്റ്റ്ല്‍ പിങ്ക് നിറത്തിലുള്ള ലെഹങ്ക. 

ഏറെ ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍ (sara ali khan). സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്. സാറയുടെ ഫാഷന്‍ സെന്‍സിനെ (fashion sense) കുറിച്ചും ഫാഷന്‍ പരീക്ഷണങ്ങളെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ  ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ശ്രദ്ധ നേടുന്നത്. ഇത്തവണ മനോഹരമായ ഒരു ലെഹങ്കയിലാണ് താരം തിളങ്ങുന്നത്. ഡിസൈനർ അനിത ഡോഗ്രയുടെ എത്‌നിക് വെയർ കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ പേസ്റ്റ്ല്‍ പിങ്ക് നിറത്തിലുള്ള ലെഹങ്ക. 

മെറ്റാലിക് ഗോൾഡ് ത്രെഡ് വർക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ചോളിയിൽ ‌സീക്വിൻഡ് ഫ്ലോറൽ പാറ്റേണുകളാണ് വരുന്നത്. പോൽക്ക ഡോട്ട് പ്രിന്റുകള്‍ ദുപ്പട്ടയെയും മനോഹരമാക്കുന്നു. 1.5 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില.

Also Read: അതിമനോഹരിയായി ഉർവശി റൗട്ടേല; ഗൗണിന്‍റെ ഭാരം 85 കിലോ, വില 40 ലക്ഷം രൂപ!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?