Asianet News MalayalamAsianet News Malayalam

അതിമനോഹരിയായി ഉർവശി റൗട്ടേല; ഗൗണിന്‍റെ ഭാരം 85 കിലോ, വില 40 ലക്ഷം രൂപ!

മനോഹരമായ ബാൾ ​ഗൗൺ ധരിച്ചാണ് ഉർവശി റാംപിലെത്തിയത്. പ്രശസ്ത ഡിസൈനറായ മൈക്കൽ സിൻകോ ആണ് ഈ ഗൗൺ ഡിസൈന്‍ ചെയ്തത്. 

Urvashi Rautela Walks the Ramp  in rs 40 lakh Ball Gown
Author
Thiruvananthapuram, First Published Oct 15, 2021, 10:02 AM IST

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സൂക്ഷിക്കുന്ന നടിയും മോഡലുമാണ് ഉർവശി റൗട്ടേല (Urvashi Rautela). ഇപ്പോഴിതാ ഒരു ഫാഷൻ റാംപിൽ നിന്നുള്ള ഉർവശിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (social media) ശ്രദ്ധ നേടുന്നത്. 

മനോഹരമായ ബാൾ ​ഗൗൺ ധരിച്ചാണ് ഉർവശി റാംപിലെത്തിയത്. പ്രശസ്ത ഡിസൈനറായ മൈക്കൽ സിൻകോ ആണ് ഈ ഗൗൺ ഡിസൈന്‍ ചെയ്തത്. ലാവെൻ‍‍ഡർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്ളവർ പാറ്റേണുകളാണ് ​ഗൗണിന്റെ പ്രത്യേകത. 

 

എൺപത്തിയഞ്ചു കിലോയോളം ഭാരമുള്ള ​ഗൗൺ ആണിത്. നാൽപതുലക്ഷത്തോളം രൂപയാണ് ഈ ​ഗൗണിന് വില എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

രണ്ട് തവണ മിസ് ഇന്ത്യ യൂണിവേഴ്സ് തിലകം കരസ്ഥമാക്കിയ താരമാണ് ഉർവശി. 2013ൽ 'സിങ് സാബ് ദി ​ഗ്രേറ്റ്' എന്ന ചിത്രത്തിലൂടെയായിരുന്നു ഉർവശി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 

 

Also Read: പിങ്ക് സാരിയിൽ മനോഹരിയായി കജോൾ; ചിത്രങ്ങൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios