പതിനഞ്ച് ലക്ഷത്തിന്‍റെ വസ്ത്രത്തില്‍ തിളങ്ങി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

Published : Apr 03, 2021, 10:51 PM ISTUpdated : Apr 03, 2021, 10:54 PM IST
പതിനഞ്ച് ലക്ഷത്തിന്‍റെ വസ്ത്രത്തില്‍ തിളങ്ങി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

സാറയുടെ മറ്റൊരു ലുക്ക് ആണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. നീല നിറത്തിലുള്ള റഫില്‍ഡ്  ഗൗണില്‍ ആണ് താരം ഇത്തവണ തിളങ്ങുന്നത്. 

നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരം വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

എന്നാല്‍ ഇപ്പോഴിതാ സാറയുടെ മറ്റൊരു ലുക്ക് ആണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. നീല നിറത്തിലുള്ള റഫില്‍ഡ്  ഗൗണില്‍ ആണ് താരം ഇത്തവണ തിളങ്ങുന്നത്. 

 

 

ഫിലിംഫെയര്‍ അവാര്‍ഡിനെത്തിയപ്പോഴാണ് സാറ 15 ലക്ഷത്തിന്‍റെ ബ്ലൂ ഗൗണ്‍ ധരിച്ചത്. അദ്നേവിക് ഡിസൈനര്‍ ലേബലിലെ ബ്ലൂ ഗൗണില്‍ അതിമനോഹരിയായിരുന്നു സാറ. 15,72,967 രൂപയാണ് ഇതിന്‍റെ വില. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 


 

Also Read: 'റെഡ് ബ്യൂട്ടി'; ഒന്നര ലക്ഷത്തിന്‍റെ വസ്ത്രത്തിൽ തിളങ്ങി മലൈക അറോറ...
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ