Asianet News MalayalamAsianet News Malayalam

'റെഡ് ബ്യൂട്ടി'; ഒന്നര ലക്ഷത്തിന്‍റെ വസ്ത്രത്തിൽ തിളങ്ങി മലൈക അറോറ

ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് താരമാണ് മലൈക അറോറ. ഇപ്പോഴിതാ താരത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റ് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

malaika arora in gucci s outfit pics viral
Author
thiruvananthapuram, First Published Mar 27, 2021, 9:33 AM IST

ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് താരമാണ് മലൈക അറോറ. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈക തന്‍റെ വർക്കൗട്ട് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ജിം ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്. ഇപ്പോഴിതാ താരത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റ് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാർച്ച് 24ന് സഹോദരി അമൃത അറോറയുടെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിക്ക് എത്തിയതാണ് മലൈക. 

 

ഫാഷനിസ്റ്റുകൾക്കിടയിലെ ഇപ്പോഴത്തെ ചർച്ചാവിഷയവും മലൈക അന്ന് ധരിച്ച വസ്ത്രം തന്നെയാണ്. സാറ്റിൻ റെഡ് ജേഴ്സി ജാക്കറ്റും ഷോർട്ട്സുമായിരുന്നു മലൈകയുടെ വേഷം. ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ ഡ്രസ്സ്. ജാക്കറ്റിന്റെ കോളറിലും സ്ലീവ്സിലും വെള്ള സ്ട്രിപ്പുകൾ ഉണ്ട്. ഷോട്സിലും സമാനമായ സ്ട്രിപ് ഡിസൈൻ കാണാം. ജാക്കറ്റിന് 1100 യൂറോയും ഷോർട്സിന് 650 യൂറോയുമാണ് വില. അതായത് ഏകദേശം 1.5 ലക്ഷം രൂപ. 

ഗോൾഡ് സ്ട്രാപ് വാച്ചും താരം ധരിച്ചിരുന്നു. കയ്യില്‍ സിൽവർ സ്ലിങ്ങ് ബാ​ഗും ഉണ്ടായിരുന്നു. ചുവപ്പ് നിറത്തിലുള്ള മാസ്കും കൂടി ആയപ്പോള്‍ ഫുള്‍ റെഡ് ലുക്കിലായിരുന്നു താരം. കേറ്റ് ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹോളോഗ്രാം ഹീൽസും മലൈക ധരിച്ചിരുന്നു. ഇതിന് 52,000 രൂപയാണ് വില. 

malaika arora in gucci s outfit pics viral

 

അർജുൻ കപൂർ, കരൺ ജോഹർ, കരീഷ്മ കപൂർ, മനീഷ് മൽഹോത്ര തുടങ്ങിയ പ്രമുഖര്‍ എത്തിയ പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റാണ്. 

Also Read: ഇതൊക്കെ എന്ത്; പുത്തന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍; പ്രതികരണങ്ങളുമായി ആരാധകര്‍...

Follow Us:
Download App:
  • android
  • ios