Sara Ali Khan : ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ലെഹങ്കയില്‍ മനോഹരിയായി സാറ അലി ഖാന്‍ ; ചിത്രങ്ങള്‍ വൈറല്‍

Published : Dec 19, 2021, 01:54 PM IST
Sara Ali Khan : ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ലെഹങ്കയില്‍  മനോഹരിയായി സാറ അലി ഖാന്‍ ; ചിത്രങ്ങള്‍ വൈറല്‍

Synopsis

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ  ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് നിറങ്ങളിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് സാറ.

നിരവധി യുവ ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍ (sara ali khan). സോഷ്യല്‍ മീഡിയയില്‍ (Social media) സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്. സാറയുടെ ഫാഷന്‍ സെന്‍സിനെ (fashion sense) കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ  ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് നിറങ്ങളിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് സാറ.

പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഈ ലെഹങ്ക സാറയ്ക്കായി ഡിസൈന്‍ ചെയ്തത്. ജിയോമെട്രിക് പാറ്റേണില്‍ തീര്‍ത്ത ലെഹങ്കയില്‍ സീക്വന്‍സുകളും മുത്തുകളും കൊണ്ടുള്ള വര്‍ക്കുകളാണ് വരുന്നത്. ടോപ്പിന്റെ നെക്ക് ഭാഗത്തിന് ഫറി ഡിസൈനും നല്‍കിയിരിക്കുന്നു.

കമ്മല്‍ മാത്രമാണ് താരത്തിന്‍റെ ആക്സസറി. നിങ്ങള്‍ എത്രത്തോളം തിളങ്ങുന്നുവോ അത്രയധികം നിങ്ങള്‍ എന്റേതാണ് എന്ന ക്യാപ്ഷനോടെയാണ് സാറ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'അത്‌രംഗി രേ' എന്ന സിനിമയാണ് സാറയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. 

Also Read: ബ്യൂട്ടിഫുള്‍ ദീപിക, കൂള്‍ രണ്‍വീര്‍; ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ