ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ഡിസൈനർ മൈക്കൽ സിൻകോയുടെ കലക്‌ഷനിൽ നിന്നുള്ള പിങ്ക് ഗൗൺ ആയിരുന്നു ദീപികയുടെ വേഷം. 

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് താരദമ്പതികളാണ് ദീപിക പദുകോണും (Deepika Padukone) രണ്‍വീര്‍ സിങും (Ranveer Singh). ഇരുവരുടെയും ഫാഷന്‍ (fashion) പരീക്ഷണങ്ങള്‍ക്ക് ആരാധകരുമേറെയാണ്. ഇടയ്ക്കൊക്കെ രണ്ടാളും ഒരേ പോലുളള വസ്ത്രങ്ങളും ധരിക്കാറുണ്ട്. അതൊക്കെ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. 

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ഡിസൈനർ മൈക്കൽ സിൻകോയുടെ കലക്‌ഷനിൽ നിന്നുള്ള പിങ്ക് ഗൗൺ ആയിരുന്നു ദീപികയുടെ വേഷം. ഒരു ബ്രൗഡൺ സ്യൂട്ട് ആയിരുന്നു രൺവീര്‍ ധരിച്ചത്. 

View post on Instagram

ഷോൾഡറിലെ പഫ് ആയിരുന്നു ദീപികയുടെ ഗൗണിനെ മനോഹരമാക്കുന്നത്. ഒപ്പം നിറയെ ഫ്രില്ലുകളും വസ്ത്രത്തെ മനോഹരമാക്കി. ലൂസ് ബൺ സ്റ്റൈലിലാണ് താരം തെരഞ്ഞെടുത്തത്. മിനിമല്‍ മേക്കപ്പ് ലുക്കിലായിരുന്നു ദീപിക. 

View post on Instagram

ചെക്ക് ഡിസൈനുള്ള സ്യൂട്ടില്‍ കൂള്‍ ലുക്കിലായിരുന്നു രൺവീർ. ബ്രൗൺ തൊപ്പിയും കോപ്പർ സ്കാഫും സൺഗ്ലാസുമായിരുന്നു താരത്തിന്‍റെ ആക്സസറീസ്. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. താരദമ്പതികളുടെ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. 

Also Read: 'നിക് ജോനാസിന്‍റെ ഭാര്യ' എന്ന് വിശേഷിപ്പിച്ച മാധ്യമത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക