Onam 2022 : തലശ്ശേരിയില്‍ നിന്നുള്ള ഈ 'മാവേലി' ഇപ്പോള്‍ വൈറലാണ്; വീഡിയോ കാണാം...

Published : Sep 08, 2022, 09:35 AM IST
Onam 2022 : തലശ്ശേരിയില്‍ നിന്നുള്ള ഈ 'മാവേലി' ഇപ്പോള്‍ വൈറലാണ്; വീഡിയോ കാണാം...

Synopsis

ആഘോഷദിവസം എല്ലാവരെയും കണ്ട് അനുഗ്രഹം നല്‍കുന്ന രാജാവ് തന്നെയായിരിക്കും സാക്ഷാല്‍ മാവേലി. അധികവും രൂപം കൊണ്ട് തന്നെയാണ് ഇങ്ങനെ മാവേലി വേഷം കെട്ടുന്നവര്‍ ശ്രദ്ധിക്കപ്പടാറ്.

ഓണക്കാലത്ത് വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ജോലിസ്ഥലത്താണെങ്കില്‍ പോലും ഇത്തരം ആഘോഷങ്ങള്‍ മനസിന് ഏറെ സന്തോഷം പകരുന്നത് തന്നെയാണ്. പുത്തൻ വസ്ത്രങ്ങളും, പൂക്കളവും, വര്‍ണാഭമായ ആഘോഷപരിപാടികളും, സദ്യയുമെല്ലാം ഓണസന്തോഷങ്ങളാണ്. എങ്കിലും ഓണാഘോഷ പരിപാടികളില്‍ മുഖ്യ ആകര്‍ഷണമാണ് മാവേലിവേഷം കെട്ടുന്ന ആള്‍. 

മിക്കവാറും കൂട്ടത്തില്‍ അല്‍പം വണ്ണവും വയറുമെല്ലാമുള്ള ആളുകളെയാണ് എല്ലാവരും ചേര്‍ന്ന് മാവേലിയായി തെരഞ്ഞെടുക്കാറ്. മാവേലിയുടെ രൂപമെന്ന് സങ്കല്‍പിക്കുമ്പോള്‍ അധികവും പറഞ്ഞുകേട്ടും അനുകരിച്ച് കണ്ടുമെല്ലാമുള്ളത് ഇങ്ങനെയൊരു രൂപത്തെയാണ്. 

ആഘോഷദിവസം എല്ലാവരെയും കണ്ട് അനുഗ്രഹം നല്‍കുന്ന രാജാവ് തന്നെയായിരിക്കും സാക്ഷാല്‍ മാവേലി. അധികവും രൂപം കൊണ്ട് തന്നെയാണ് ഇങ്ങനെ മാവേലി വേഷം കെട്ടുന്നവര്‍ ശ്രദ്ധിക്കപ്പടാറ്. എന്നാലിക്കുറി വ്യത്യസ്തമായൊരു കാരണത്തിന്‍റെ പേരില്‍ വൈറലായിരിക്കുകയാണ് ഒരു മാവേലി. 

തലശ്ശേരിയില്‍ നിന്നുള്ള ഈ മാവേലി ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ടത് വസ്ത്രധാരണം കൊണ്ടോ, അല്ലെങ്കില്‍ ആഘോഷവേളയിലെ പ്രകടനം കൊണ്ടോ ഒന്നുമല്ല. എസ്ബിഐ ജീവനക്കാരനായ ഇദ്ദേഹം ഓണാഘോഷത്തിനിടെ മാവേലിയുടെ വേഷത്തില്‍ കൗണ്ടറിലിരുന്ന് ജോലി ചെയ്യുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ഈ വേഷത്തിലും ഗൗരവപൂര്‍വം കൗണ്ടറിലിരുന്ന് തന്‍റെ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ഏവര്‍ക്കും ഇഷ്ടമായിരിക്കുകയാണ്. മറ്റുള്ളവര്‍ എന്ത് കരുതിയാലും കുഴപ്പമില്ല- ആഘോഷവും ജോലിയും തനിക്ക് തുല്യമാണെന്ന ഇദ്ദേഹത്തിന്‍റെ മനോഭാവമാണ് ഏവരെയും ആകര്‍ഷിച്ചിരിക്കുന്നത്. 

എന്തായാലും ഈ വീഡിയോ കേരളത്തിന് പുറത്തും ഇപ്പോള്‍ വലിയ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്. ആയിരക്കണക്കിന് പേര്‍ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ജീവനക്കാരന്‍റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും അതേസമയം അദ്ദേഹത്തിന്‍റെ രസികൻ മനോഭാവവും വീഡിയോ കണ്ടവരെല്ലാം ഒരുപോലെ അഭിനന്ദിക്കുന്നു. രസരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- കസവ് സാരി മാത്രമല്ല; ഓണത്തിന് ട്രെൻഡായി കസവ് സല്‍വാറും സ്കര്‍ട്ടും

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ