
സംഗീതത്തോടുള്ള താല്‍പര്യമോ വാസനയോ എല്ലാം മിക്കവരിലും ജന്മസിദ്ധമായി തന്നെ ഉണ്ടാകുന്നതാണ്. പഠനത്തിലൂടെയും പരിശീലനത്തിലൂടെയും ചിലര്‍ കൂടുതല്‍ അറിവ് നേടുകയും അതില്‍ പ്രാവീണ്യരാവുകയും ചെയ്യുന്നു എന്ന് മാത്രം.
തെരുവില്‍ നിന്ന് പാട്ട് പാടുന്ന ഗായകരെ ശ്രദ്ധിച്ചിട്ടില്ലേ? മിക്കവരും പാട്ട് പഠിച്ചവരാകണമെന്നില്ല. എന്നാലോ കേള്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയം കവരുംവിധത്തില്‍ പാടാൻ ഇവരില്‍ പലര്‍ക്കും സാധിക്കും. ഇത്തരത്തിലുള്ള കഴിവുകള്‍ക്ക് അതിരുകളോ പരിമിതികളോ ഇല്ലെന്നാണ് ഇങ്ങനെയുള്ള നിമിഷങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുക.
സമാനമായൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പഴയ പ്ലാസ്റ്റിക്കും പേപ്പറും മറ്റ് ആക്രി സാധനങ്ങളും ശേഖരിക്കാൻ തെരുവുകള്‍ തോറും അലഞ്ഞുനടക്കുന്ന ആളുകളെ കണ്ടിട്ടില്ലേ?
പഴയ സാധനങ്ങള്‍ കഷ്ടപ്പെട്ട് ശേഖരിച്ച് കൊണ്ടുപോയി വിറ്റ് അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവര്‍. തെരുവുകളിലൂടെ വെയിലിലും മഴയിലും മഞ്ഞിലും അലഞ്ഞുനടക്കുമ്പോള്‍ ഇവര്‍ ഉറക്കെ വീടുകളില്‍ ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാൻ പാകത്തില്‍ വിളിച്ചുചോദിക്കാറുണ്ട്, ആക്രി സാധനങ്ങളുണ്ടോയെന്ന്.
എന്നാലിതാ വ്യത്യസ്തമായ രീതിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നൊരു വ്യക്തിയെ ആണ് പരിചയപ്പെടുത്തുന്നത്. ഹൃദ്യമായ രീതിയില്‍ പാട്ട് പാടിക്കൊണ്ടാണ് ഇദ്ദേഹം ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നത്. ഏതൊരു പ്രൊഫഷണല്‍ ഗായകനോടും കിട പിടിക്കും വിധത്തില്‍ കേള്‍വിക്കാരുടെ ഉള്ളിലേക്ക് ഇറങ്ങുന്ന അത്രയും ഭാവസാന്ദ്രമായ ആലാപനം.
2003ല്‍ പുറത്തിറങ്ങിയ സല്‍മാൻ ഖാൻ ചിത്രമായ 'തേരേ നാം'ലെ പാട്ടാണ് ഇദ്ദേഹം ചെറിയ മൈക്കിലൂടെ പാടുന്നത്. ഒരു കവര്‍ വേര്‍ഷൻ എന്നെല്ലാം പറയുന്ന രീതിയിലാണ് ഇദ്ദേഹത്തിന്‍റെ ആലാപനം.
ഇദ്ദേഹം ആരാണെന്നോ, എവിടെ വച്ച്- എപ്പോള്‍- ആരാണ് ഈ വീഡിയോ പകര്‍ത്തിയത് എന്നോ വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ 'തേരേ നാം' സംവിധായകൻ സതീഷ് കൗശിക് തന്നെ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീഡിയോ കൂടുതല്‍ പേരിലേക്ക് എത്തിയത്.
വീഡിയോ കണ്ടവരെല്ലാം തന്നെ ഇദ്ദേഹത്തെ മനസുനിറഞ്ഞ് അഭിനന്ദിക്കുകയാണ്. ആരാണ് ഇദ്ദേഹമെന്നാണ് ഏവര്‍ക്കും അറിയേണ്ടത്. എന്നാലിതു വരെ ഇക്കാര്യം സംബന്ധിച്ച് ഒരു വിവരവും വന്നിട്ടുമില്ല.
വീഡിയോ കണ്ടുനോക്കൂ...