മനോഹരമായ 'സിറ്റൗട്ട്' ; പക്ഷേ ഒളിച്ചിരിക്കുന്ന വിരുതനെ കണ്ടാല്‍ പേടിച്ചോടും...

Published : Jul 24, 2019, 08:11 PM IST
മനോഹരമായ 'സിറ്റൗട്ട്' ; പക്ഷേ ഒളിച്ചിരിക്കുന്ന വിരുതനെ കണ്ടാല്‍ പേടിച്ചോടും...

Synopsis

ഈ ചിത്രത്തിലൊരു വില്ലന്‍ ഒളിച്ചിരിപ്പുണ്ട്. ഒറ്റനോട്ടത്തില്‍ നമുക്ക് കാണാനാകാത്തത് കൊണ്ടുതന്നെ, ആരാണ് ആ വില്ലന്‍ എന്ന് കാണിക്കുന്ന ഒരു വീഡിയോയും പിറകെ വന്നു

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലുള്ള ഒരു വീടിന്റെ മുന്‍വശമാണ് ഈ ചിത്രത്തിലുള്ളത്. കാണുമ്പോള്‍ പ്രശാന്തസുന്ദരമായ പകല്‍, അതിമനോഹരമായ ഇരിപ്പിടങ്ങള്‍. ആര്‍ക്കും സ്വല്‍പനേരം അവിടെ പോയിരുന്ന് ഇത്തിരി കാറ്റൊക്കെ കൊള്ളാന്‍ തോന്നും. 

എന്നാല്‍ ഈ ചിത്രത്തിലൊരു വില്ലന്‍ ഒളിച്ചിരിപ്പുണ്ട്. ഒറ്റനോട്ടത്തില്‍ നമുക്ക് കാണാനാകാത്തത് കൊണ്ടുതന്നെ, ആരാണ് ആ വില്ലന്‍ എന്ന് കാണിക്കുന്ന ഒരു വീഡിയോയും പിറകെ വന്നു. 

ഏഴടി നീളമുള്ള ഒരു ഭയങ്കരന്‍ പെരുമ്പാമ്പാണ് ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന ആ ഭീകരന്‍. സെറ്റിയുടെ വശത്തായി ചുരുണ്ടുകൂടി കിടക്കുന്ന നിലയില്‍ വീട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. സാമാന്യത്തിലധികം വലിപ്പമുള്ള ഇനമായതിനാല്‍ത്തന്നെ, പാമ്പ് പിടുത്തക്കാരെത്തിയാണ് വിരുതനെ ചാക്കിലാക്കിയത്. 

കാടിന് വളരെയടുത്താണ് ഈ വീട്. അതിനാല്‍ പെരുമ്പാമ്പ് വന്ന വഴിയെക്കുറിച്ചൊന്നും ആശങ്കയില്ല, എങ്കിലും ഇത്രയും വലിയ പാമ്പുകള്‍ വീടിനകത്തേക്ക് കയറിവരുന്നത് അത്ര സാധാരണമല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പാമ്പ് പിടുത്തക്കാരെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ പാമ്പിനെ പിന്നീട് അടുത്തുള്ള കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു. ഈ സംഘം തന്നെയാണ് സംഭവത്തിന്റെ ചിത്രവും വീഡിയോയും ഫെയ്‌സ്ബുക്ക് വഴി പങ്കുവച്ചത്. 

വീഡിയോ കാണാം...


 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ