'ചേച്ചി, എല്ലാം ശരിയാകും' ; സഹോദരിയെ ആശ്വസിപ്പിക്കുന്ന ഏഴ് വയസുകാരൻ ; വീഡിയോ

By Web TeamFirst Published Dec 4, 2022, 8:56 AM IST
Highlights

ഇൻസ്റ്റാഗ്രാമിൽ PAPz എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. സഹോ​ദരി മുഖം മറച്ച് കരയുന്നത് വീഡിയോയിൽ കാണാം. ഏഴ് വയസുകാരൻ സഹോദരിയുടെ മുഖത്തെ കണ്ണുനീർ തുടച്ച് മാറ്റുന്നുമുണ്ട്. 

ഒരു സഹോദര-സഹോദരി ബന്ധം മറ്റേതിൽ നിന്നും വ്യത്യസ്തമാണ്. സഹോദര ബന്ധം കൃത്യമായി വിവരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വെെറലാകുന്നത്. മുറിൽ ഒറ്റയ്ക്കിരുന്ന കരയുന്ന സഹോദരിയെ ആശ്വസിപ്പിക്കുന്ന ഏഴ് വയസുകാരന്റെതാണ് വീഡിയോ.

ഇൻസ്റ്റാഗ്രാമിൽ PAPz എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഒരു കസേരയിൽ ഇരിക്കുന്ന സഹോദരിയുടെ അരികിൽ നിൽക്കുന്ന ആൺകുട്ടിയെ വീഡിയോയിൽ കാണാം. സഹോ​ദരി മുഖം മറച്ച് കരയുന്നത് വീഡിയോയിൽ കാണാം. ഏഴ് വയസുകാരൻ സഹോദരിയുടെ മുഖത്തെ കണ്ണുനീർ തുടച്ച് മാറ്റുന്നുമുണ്ട്. 

' ഇത് കഴിഞ്ഞ വർഷം, 2021 ലാണ് സംഭവിച്ചത്. എന്റെ സഹോദരൻ കളിക്കുകയായിരുന്നു. പെട്ടെന്ന് എന്റെ സഹോദരി കരയുന്നത് അവൻ കണ്ടു. എല്ലാം ഉപേക്ഷിച്ച് സഹോദരിയുടെ അടുത്തേക്ക് അവൻ പോയി. അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അവൻ അടുത്തേക്ക് പോയി. എന്നെ നോക്കി ഞാൻ എന്തെങ്കിലും ചെയ്തോ ഇല്ലയോ എന്ന് അവൻ ചോദിച്ചു. അവന് 7 വയസ്സായി. അവന് അവളെ ആശ്വസിപ്പിക്കാനുള്ള പക്വതയുണ്ടെന്ന് മനസിലായി. ഇത് അവളുടെ മോശം ദിവസമാണെന്നും എല്ലാം ശരിയാകുമെന്ന് അവൻ ഉറപ്പുനൽകി...' - വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് കുറിച്ചു. 

നവംബർ 7 നാണ് വീഡിയോ പങ്കിട്ടത്. അതിനുശേഷം ഇത് ആറ് ദശലക്ഷം കാഴ്ചക്കാരും നാല് ലക്ഷത്തിലധികം ലൈക്കുകളും നേടി. നിരവധി പേർ വീഡിയോ ചെയർ ചെയ്തു. ' ദൈവം ഈ മകുട്ടിയെയും അവരുടെ മനോഹരമായ ബന്ധത്തെയും അനുഗ്രഹിക്കട്ടെ ' !....ഒരാൾ വീഡിയോയ്ക്ക് താഴേ കുറിച്ചു. 'ഈ ശക്തമായ ബന്ധത്തെ നന്നായി മുന്നോട്ട് പോകട്ടെ' യെന്ന് ആശംസിക്കുന്നു...- മറ്റൊരാൾ കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PAPz (@p.a.pz)

click me!