'സ്വകാര്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമോ?'; ആളുകള്‍ പ്രതികരിച്ചതിങ്ങനെ...

By Web TeamFirst Published Nov 4, 2019, 3:56 PM IST
Highlights

ലൈംഗികതയെ കുറിച്ച് പൊതുവേദികളില്‍ സംസാരിക്കാന്‍  ഇന്നും പലര്‍ക്കും താല്‍പര്യമില്ല.  പോണ്‍ വീഡിയോകള്‍ കാണുന്നവരാണെങ്കിലും അതും പലരും തുറന്നു സമ്മതിക്കാറുമില്ല.  

ലൈംഗികതയെ കുറിച്ച് പൊതുവേദികളില്‍ സംസാരിക്കാന്‍  ഇന്നും പലര്‍ക്കും താല്‍പര്യമില്ല.  പോണ്‍ വീഡിയോകള്‍ കാണുന്നവരാണെങ്കിലും അതും പലരും തുറന്നു സമ്മതിക്കാറുമില്ല.  എന്നാല്‍ 85.5 ശതമാനം പുരുഷന്മാരും പോണ്‍ വീഡിയോകള്‍  പതിവായി കാണുന്നവരാണ്  എന്നാണ്  'ഇന്ത്യ ടുഡേ' നടത്തിയ സെക്സ് സര്‍വ്വേ പറയുന്നത് .
  
എന്നാല്‍ കൂടുതല്‍ ആളുകളും സ്വകാര്യനിമിഷങ്ങള്‍ ക്യാമറയില്‍  പകര്‍ത്തുന്നതിന് എതിരാണ്. ഏകദേശം 89 ശതമാനം ആളുകളാണ് തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിക്കുന്നതിന് എതിരാണെന്ന്  തുറന്നുപറഞ്ഞത്. വിവിസ്ത്രമായി സെല്‍ഫി എടുക്കുന്നതിന് പോലും എതിരാണെന്നും ഇവര്‍ പറയുന്നു. 

14-29, 30-49, 50-69 എന്നീ പ്രായപരിധികളില്‍ മൂന്ന് ഗ്രൂപ്പുകളാക്കിയാണ് സര്‍വ്വേ നടത്തിയത്. ചോദ്യാവലി രൂപത്തിലാണ് സര്‍വ്വേ നടത്തിയത്. സ്ത്രീകളും പുരുഷന്മാരെും ഒരുപോലെ പങ്കെടുത്ത സര്‍വ്വേയില്‍ അറുപത് ശതമാനം പേരുടെയും ലൈംഗിക ജീവിതം തൃപ്തികരമാണെന്നാണ് സര്‍വ്വേ ഫലം പറയുന്നത്.

പങ്കാളിയുടെ വിര്‍ജിനിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് 53 ശതമാനം പേരുടെയും ഉത്തരം  'വിര്‍ജിനിറ്റി' നഷ്ടപ്പെടാത്തവരെയാണ് താല്‍പര്യം എന്നാണ്. 19 നഗരങ്ങളിലായി 4000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.  


 

click me!