'അന്നും ഇന്നും'; ഭിന്നശേഷിക്കാരനായ ക്രിക്കറ്റ് ആരാധകനെ ചുംബിച്ച് ഷാരൂഖ് ഖാൻ- വീഡിയോ വൈറല്‍

Published : Apr 08, 2023, 02:55 PM IST
'അന്നും ഇന്നും'; ഭിന്നശേഷിക്കാരനായ ക്രിക്കറ്റ് ആരാധകനെ ചുംബിച്ച് ഷാരൂഖ് ഖാൻ- വീഡിയോ വൈറല്‍

Synopsis

ഐപിഎല്‍ പതിനാറാം സീസണലെ ആദ്യ ഹോം മത്സരത്തില്‍ 81 റണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തകർപ്പൻ വിജയം നേടിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകരെല്ലാം തന്നെ ഈ വിജയം ആഘോഷിക്കുന്നതിന്‍റെ തിരക്കിലായിരുന്നു. ഇക്കൂട്ടത്തില്‍ ടീമിന്‍റെ വലിയ ആരാധകനായ ഭിന്നശേഷിക്കാരനായ ഒരു യുവാവുമുണ്ടായിരുന്നു. 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം ഉണ്ടാക്കിയ തരംഗത്തിന് പിന്നാലെ ഇപ്പോഴിതാ മത്സരം കാണാനെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സഹ-ഉടമ ഷാരൂഖ് ഖാന്‍റെ ഒരു വീ‍ഡിയോ വൈറലാവുകയാണ്. 

ഐപിഎല്‍ പതിനാറാം സീസണലെ ആദ്യ ഹോം മത്സരത്തില്‍ 81 റണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തകർപ്പൻ വിജയം നേടിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകരെല്ലാം തന്നെ ഈ വിജയം ആഘോഷിക്കുന്നതിന്‍റെ തിരക്കിലായിരുന്നു. ഇക്കൂട്ടത്തില്‍ ടീമിന്‍റെ വലിയ ആരാധകനായ ഭിന്നശേഷിക്കാരനായ ഒരു യുവാവുമുണ്ടായിരുന്നു. 

പലര്‍ക്കും ഇദ്ദേഹത്തെ പരിചയമുണ്ടായിരിക്കും. കാരണം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം തന്നെ ഈ യുവ ആരാധകനെ നേരത്തെ പലവട്ടം ഏവര്‍ക്കുമായി പരിചയപ്പെടുത്തിയിട്ടുണ്ട്. സെറിബ്രല്‍ പാള്‍സി ബാധിച്ച ഹര്‍ഷുല്‍ ഗോയങ്ക എന്ന ഇരുപത്തിയെട്ടുകാരനാണിത്. കൊല്‍ക്കത്തയിലെ ബാലിഗഞ്ച് സ്വദേശിയാണ് ഹര്‍ഷുല്‍.

ഹര്‍ഷുല്‍ തന്‍റെ ടീമിന്‍റെ സഹ-ഉടമയായ ഷാരൂഖ് ഖാനെ കാണുന്ന രംഗമാണ് വീഡിയോയിലുള്ളത്. 2018ലും സമാനമായി ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഇവര്‍ കണ്ടുമുട്ടിയിരുന്നു. ഇതേ നിമിഷങ്ങള്‍ ആവര്‍ത്തിക്കും പോലെയാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടിയത്. 

ഇത്തവണയും ഏറെ സ്നേഹത്തോടും കരുതലോടും കൂടി താരം ഹര്‍ഷുലിനെ പുണരുകയും രണ്ട് തവണ ഹര്‍ഷുലിന്‍റെ നെറ്റിയില്‍ ചുംബിക്കുകയും ചെയ്യുകയാണ്. ഹര്‍ഷുലിന്‍റെ അമ്മയും കൂടെയുണ്ട്. പഴയ വീഡിയോയിലും അമ്മയുണ്ട്. 

താരം അടുത്തെത്തി സംസാരിക്കുമ്പോഴും നെറ്റിയില്‍ ചുംബിക്കുമ്പോഴുമെല്ലാം ഹര്‍ഷുല്‍ സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയാണ്. പൊതുവെ ആരാധകരോടുള്ള സ്നേഹപൂര്‍ണമായ പെരുമാറ്റം ഷാരൂഖിനെ എപ്പോഴും താരങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്താറുണ്ട്. സഹജീവികളോട് സ്നേഹവും കരുതലും ഇത്രമാത്രം പ്രകടിപ്പിക്കുന്ന മറ്റൊരു താരമില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം തന്നെ കമന്‍റ് ചെയ്യുന്നത്. ടീ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

Also Read:- ഉറുമ്പുകള്‍ കൊണ്ട് ചട്‍ണി; വിചിത്രമായ വിഭവം കഴിച്ചുനോക്കുന്ന യുവതി

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'