മകന്‍റെ ഫോട്ടോയ്ക്ക് താഴെ ഷാരൂഖ് ഖാന്‍റെ കിടിലൻ കമന്‍റ് ; മറുപടിയുമായി ആര്യനും

Published : Sep 15, 2022, 07:50 PM IST
മകന്‍റെ ഫോട്ടോയ്ക്ക് താഴെ ഷാരൂഖ് ഖാന്‍റെ കിടിലൻ കമന്‍റ് ; മറുപടിയുമായി ആര്യനും

Synopsis

ആൺകുട്ടികളുള്ള അച്ഛന്മാർക്ക് മാതൃയാണ് ഷാരൂഖിന്‍റെ ഈ സമീപനമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. ഗൌരി ഖാനും മകനോടുള്ള സ്നേഹം തന്നെയാണ് കമന്‍റിൽ അറിയിച്ചിരിക്കുന്നത്.  എന്‍റെ മകന് സ്നേഹം എന്നായിരുന്നു ഗൌരിയുടെ കമന്‍റ്.  

സെലിബ്രിറ്റികളായാലും സാധാരണക്കാരായാലും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഒട്ടുമിക്ക വീടുകളിലും രസകരം തന്നെയാണ് ഇന്ന്. മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികളോട് കുറെക്കൂടി വിശാലമായ രീതിയിൽ ഇടപെടാനും സംവദിക്കാനും ഇന്നുള്ള മാതാപിതാക്കൾ ശ്രമിക്കുന്നുണ്ട് എന്നതാണ് സത്യം. 

പലപ്പോഴും സെലിബ്രിറ്റികളായ വ്യക്തികളും അവരുടെ മക്കളും തമ്മിലുള്ള ആശയസംവാദങ്ങളിലൂടെ തന്നെ ഇക്കാര്യം നമുക്ക് വ്യക്തമായി മനസിലാകുന്നതാണ്. അത്തരത്തിൽ ഏറെ ഊഷ്മളത തോന്നുന്നൊരു കമന്‍റ് സംഭാഷണത്തിലേക്കാണ് ഇനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

ബോളിവുഡിന്‍റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനും തമ്മിലാണ് സംഭാഷണം നടക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ആര്യൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്‍റെയും സഹോദരങ്ങളുടെയുമെല്ലാം ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോൾ പുതിയൊരു ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങൾ കൂടി ആര്യൻ ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുകയാണ്.

ഏറെ സ്റ്റൈലിഷായ മൂന്ന് ലുക്കിലാണ് ആര്യനെ കാണുന്നത്. ഒരുപക്ഷെ ഷാരൂഖിന്‍റെ യൌവനകാലഘട്ടത്തെ ഓർമ്മിപ്പിക്കും വിധം അത്രയും ഊർജ്ജസ്വലതയോടെയും അഴകോടെയും ആര്യനെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഫോട്ടോകൾക്ക് താഴെ ആര്യന്‍റെ അമ്മ ഗൌരി ഖാനും, സഹോദരി സുഹാനയും അടക്കം പല പ്രമുഖരും കമന്‍റുകൾ പങ്കുവച്ചിട്ടുണ്ട്. 

 

 

കരീന കപൂർ, കരൺ ജോഹർ, സഞ്ജയ് കപൂർ, സാഹിൽ ഖാൻ, മോഹിത് റായ്, മഹീപ് കപൂർ എന്നിങ്ങനെ പോകുന്നു ആര്യനെ അഭിനന്ദിച്ചും സ്നേഹമറിയിച്ചും കമന്‍റ് പങ്കുവച്ച സെലിബ്രിറ്റികളുടെ പട്ടിക. ഇതിനിടെ ഷാരൂഖ് ഖാനും രസകരമായൊരു കമന്‍റുമായി എത്തിയിരിക്കുകയാണ്. 

'കാണാൻ വളരെ നന്നായിട്ടുണ്ട്. അവരൊക്കെ പറയുന്നത് പോലെ, അച്ഛനിൽ സൈലന്‍റായിട്ടുള്ളത് എന്താണോ അത് മകനിൽ ഉറക്കെ പറയപ്പെടുന്നുണ്ട്. അതെല്ലാം അവിടെ നിൽക്കട്ടെ, ആ ഗ്രേ ടീഷർട്ട് എന്‍റേതാണോ!!!'- ഇതായിരുന്നു ഷാരൂഖിന്‍റെ കമന്‍റ്. ഈ കമ‍ന്‍റിന് മാത്രം മുപ്പതിനായിരത്തോളം ലൈക്കാണ് ലഭിച്ചിരിക്കുന്നത്. അച്ഛന്‍റെ രസികൻകമന്‍റിന് മകന്‍റെ രസികൻ മറുപടിയുമുണ്ട്. 

ജീനും ടീഷർട്ടും താങ്കളുടേതാണ് എന്നായിരുന്നു ആര്യന്‍റെ കമന്‍റ്. എത്ര മനോഹരമായ സംഭാഷണമാണിതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. 

ഷാരൂഖിനോടുള്ള സ്നേഹം അങ്ങനെ തന്നെ മകനിലേക്ക് ചൊരിയുന്ന ആരാധകരെയാണ് ഈ കമന്‍റ് സംഭാഷണത്തിന് താഴെ കാണാൻ സാധിക്കുന്നത്. അതിലുപരി ഒരച്ഛനും മകനും തമ്മിലുണ്ടാകേണ്ട ആത്മബന്ധത്തിന്‍റെയും സൌഹൃദത്തിന്‍റെയും പരസ്പരധാരണയുടെയും അഭിമാനത്തിന്‍റെയും പ്രതീകമായി ഇരുവരുടെയും സംഭാഷണത്തെ ഉയർത്തിക്കാട്ടുന്നവരും ഏറെയാണ്. 

ആൺകുട്ടികളുള്ള അച്ഛന്മാർക്ക് മാതൃയാണ് ഷാരൂഖിന്‍റെ ഈ സമീപനമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. ഗൌരി ഖാനും മകനോടുള്ള സ്നേഹം തന്നെയാണ് കമന്‍റിൽ അറിയിച്ചിരിക്കുന്നത്.  എന്‍റെ മകന് സ്നേഹം എന്നായിരുന്നു ഗൌരിയുടെ കമന്‍റ്.  സ്മൈലികളിലൂടെയാണ് സുഹാന സഹോദരനോടുള്ള സ്നേഹമറിയിച്ചത്. 

Also Read:- സെയ്ഫിന്‍റെ വിവാഹാലോചനയ്ക്ക് രണ്ട് തവണ 'നോ' പറഞ്ഞു; കാരണം വെളിപ്പെടുത്തി കരീന

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ