താര കല്യാണിന് സർജറി; പ്രാർത്ഥന ആവശ്യപ്പെട്ടും നന്ദി അറിയിച്ചും സൗഭാഗ്യ

Published : Sep 15, 2022, 05:57 PM IST
താര കല്യാണിന് സർജറി; പ്രാർത്ഥന ആവശ്യപ്പെട്ടും നന്ദി അറിയിച്ചും സൗഭാഗ്യ

Synopsis

ഒരു കുടുംബത്തിലെ ഇത്രയധികം അംഗങ്ങൾ കലാമേഖലയിൽ തിളങ്ങുന്നവരാണെന്നത് അത്ര സാധാരണമല്ല. എന്നുമാത്രമല്ല, സോഷ്യൽ മീഡിയയിലും ഇവരുടെ കുടുംബം വളരെ സജീവമാണ്. അതുകൊണ്ട് തന്നെ താര കല്യാണിന്‍റെയോ സൗഭാഗ്യയുടെയോ ജീവിതത്തിലുണ്ടാകുന്ന ഓരോ വിശേഷങ്ങളും അറിയാൻ ധാരാളം പേർക്ക് താൽപര്യവുമുണ്ട്. 

സോഷ്യൽ മീഡിയിൽ ധാരാളം ആരാധകരുള്ളൊരു താരകുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം സിനിമാ- മിനിസ്ക്രീൻ താരങ്ങളാണ്. 

ഒരു കുടുംബത്തിലെ ഇത്രയധികം അംഗങ്ങൾ കലാമേഖലയിൽ തിളങ്ങുന്നവരാണെന്നത് അത്ര സാധാരണമല്ല. എന്നുമാത്രമല്ല, സോഷ്യൽ മീഡിയയിലും ഇവരുടെ കുടുംബം വളരെ സജീവമാണ്. അതുകൊണ്ട് തന്നെ താര കല്യാണിന്‍റെയോ സൗഭാഗ്യയുടെയോ ജീവിതത്തിലുണ്ടാകുന്ന ഓരോ വിശേഷങ്ങളും അറിയാൻ ധാരാളം പേർക്ക് താൽപര്യവുമുണ്ട്. 

ഏറ്റവും ഒടുവിലായി സൗഭാഗ്യക്ക് ഒരു പെൺകുഞ്ഞ് പിറന്നതാണ് ഇവരുടെ ആരാധകർ ഏറെ കൊണ്ടാടിയ സംഭവം. ഇപ്പോഴിതാ അൽപം ദുഖം പകരുന്നൊരു വാർത്തയാണ് സൗഭാഗ്യ ഏവരോടുമായി പങ്കുവച്ചിരിക്കുന്നത്. അമ്മ താരയ്ക്ക് ഒരു സർജറി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പ്രാർത്ഥന വേണമെന്നുമായിരുന്നു സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിലുണ്ടായിരുന്നത്. 

 

ഈ പോസ്റ്റിലൂടെയാണ് താരയുടെ സർജറി വിവരം ഏവരും അറിഞ്ഞത്. ഉടൻ തന്നെ താരയ്ക്ക് എന്താണ് അസുഖമെന്ന് എന്തിനാണ് സർജറിയെന്നും നിരവധി പേർ അന്വേഷിച്ചുതുടങ്ങി. ഇതിനുള്ള മറുപടി നേരത്തെ തന്നെ ഒരു വീഡിയോയിൽ താര സൂചിപ്പിച്ചിട്ടുണ്ടായിരുന്നു എന്നതാണ് വാസ്തവം. തന്‍റെ ശബ്ദം അടഞ്ഞുപോയിരിക്കുന്നുവെന്നും ഇത് നേരെയാക്കാൻ ഒരു മേജർ സർജറി വൈകാതെ നടക്കുമെന്നും ഒരു യൂട്യൂബ് വീഡിയോയ്ക്കിടെയാണ് താര നേരത്തെ സൂചിപ്പിച്ചത്. 

ഈ സർജറിയെ കുറിച്ചാണ് സൗഭാഗ്യയിപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്. സർജറിക്ക് തൊട്ടുമുമ്പ് തന്‍റെ കുഞ്ഞിനെ കൊഞ്ചിക്കുന്ന അമ്മയുടെ ഫോട്ടോയാണ് സൗഭാഗ്യ പങ്കുവച്ചത്. ഇന്ന്, സർജറി വിജയകരമായി പൂർത്തിയാക്കിയെന്ന വിശേഷവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്. സർജറിക്ക് ശേഷം അമ്മ വിശ്രമത്തിലുള്ളതാണ് ഈ ഫോട്ടോയിലുള്ളത്. നിരവധി പേരാണ് താരയ്ക്ക് സോഷ്യൽ മീഡിയയിൽ സൌഖ്യം നേരുന്നത്. 

ശബ്ദവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾക്ക് പല രീതിയിലാണ് ചികിത്സ. ചിലർക്ക് സൌണ്ട് റെസ്റ്റ് (വിശ്രമം), തെറാപ്പി, ഭക്ഷണത്തിൽ ചില മാറ്റങ്ങൾ, അലർജി ചികിത്സ, മരുന്നുകൾ എന്നിവ മതിയാകും. എന്നാൽ മറ്റ് ചിലർക്ക് ഇത്തരത്തിൽ സർജറി തന്നെ ആവശ്യമായി വരാം. എന്തായാലും താര കല്യാണിന് പെട്ടെന്ന് തന്നെ സുഖപ്പെടട്ടെ എന്നാണ് ഇവരുടെ സോഷ്യൽ മീഡിയ കുടുംബം നേരുന്നത്. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ട് സൗഭാഗ്യ ഫോട്ടോ പങ്കുവച്ചതോടെ ഏറെ പേരാണ് ആശ്വാസം പങ്കുവച്ചിരിക്കുന്നത്. 

 

Also Read:- വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ
90s ; ഫാഷൻ ലോകം കീഴടക്കാൻ പോകുന്ന 6 ഹീൽസ് ട്രെൻഡുകൾ