Shashi Tharoor Meets Miss Universe : വിശ്വസുന്ദരി ഹർനാസ് സന്ധുവിനെ നേരിട്ടുകണ്ട് അഭിനന്ദിച്ച് ശശി തരൂർ എംപി

Published : Dec 16, 2021, 04:53 PM ISTUpdated : Dec 16, 2021, 05:11 PM IST
Shashi Tharoor Meets Miss Universe : വിശ്വസുന്ദരി ഹർനാസ് സന്ധുവിനെ നേരിട്ടുകണ്ട് അഭിനന്ദിച്ച് ശശി തരൂർ എംപി

Synopsis

ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് തരൂർ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ഹർനാസിനൊപ്പമുള്ള ചിത്രങ്ങളും തരൂര്‍ പങ്കുവച്ചു. 

2021ലെ വിശ്വസുന്ദരി പട്ടം (Miss Universe) നേടിയ ഹർനാസ് സന്ധുവിനെ (Harnaaz Sandhu) നേരില്‍കണ്ട് അഭിനന്ദിച്ച് ശശി തരൂർ (Shashi Tharoor ) എംപി. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് തരൂർ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ഹർനാസിനൊപ്പമുള്ള ചിത്രങ്ങളും തരൂര്‍ പങ്കുവച്ചു. 

‘വിജയച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ വിശ്വസുന്ദരി ഹർനാസ് സന്ധുവിനെ നേരിട്ട് അഭിനന്ദിക്കാന്‍ സാധിച്ചതിൽ സന്തോഷമുണ്ട്. പുതുവത്സര അവധിക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് അവര്‍. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ  ഇന്ത്യ അഭിമാനിക്കുന്നു. മത്സര വേദിയിലേത് പോലെ പക്വതയും ആകർഷണീയതും ഉള്ള വ്യക്തിയാണ് അവര്‍'- തരൂര്‍ കുറിച്ചു. 

 

 

തരൂരിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്നെക്കുറിച്ചുള്ള ഹൃദ്യമായ വാക്കുകൾക്ക് നന്ദിയുണ്ടെന്നും ഹര്‍നാസും പറയുന്നു. പഞ്ചാബ് സ്വദേശിനിയാണ്  21 വയസ്സുകാരിയായ ഹർനാസ്.  21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. ലാറ ദത്ത (2000), സുസ്മിത സെൻ(1994) എന്നിവരാണ് മുൻപ് മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാർ.

 

 

Also Read: ഹർനാസിനായി ഗൗണ്‍ ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ