ഗ്ലാമറസായി ഷോണ്‍; കമ്മട്ടിപ്പാടത്തിലെ നടിയോ എന്ന് ആരാധകര്‍

Published : Aug 27, 2019, 09:14 PM ISTUpdated : Aug 27, 2019, 09:16 PM IST
ഗ്ലാമറസായി  ഷോണ്‍; കമ്മട്ടിപ്പാടത്തിലെ നടിയോ എന്ന് ആരാധകര്‍

Synopsis

ദുല്‍ഖര്‍ സല്‍മാന്‍റെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ അനിത എന്ന  പെണ്‍കുട്ടിയെ മലയാളികള്‍ ആരും മറന്നിട്ടുണ്ടാകില്ല. 

ദുല്‍ഖര്‍ സല്‍മാന്‍റെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ അനിത എന്ന  പെണ്‍കുട്ടിയെ മലയാളികള്‍ ആരും മറന്നിട്ടുണ്ടാകില്ല. ആ നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് ഷോണ്‍ റോമിയായിരുന്നു. മോഡല്‍ കൂടിയായ ഷോണ്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നടി തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഷോണ്‍ തന്നെ നിരവധി ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ ഷോണിനെ പിന്തുണച്ചപ്പോള്‍,  'മലയാളത്തിലെ ഒരു നടിയെയും ഇതുപോലെ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ലെ'ന്ന കമന്റുമായി സദാചാരവാദികളും എത്തി. 

 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ