48 വർഷത്തിനിടെ മിസിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഷെറി സിങ്

Published : Oct 12, 2025, 08:02 PM IST
ഷെറി സിങ്

Synopsis

ലോകമെമ്പാടുമുള്ള 120 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ആദ്യമായാണ് മിസിസ് യൂണിവേഴ്സ് കിരീടം ഇന്ത്യക്കാരിക്ക് ലഭിക്കുന്നത് എന്നതാണ് ഇവിടത്തെ പ്രത്യേകത. 

മിസിസ് യൂണിവേഴ്സ് 2025 കിരീടം ഇന്ത്യക്കാരിയായ ഷെറി സിങ് സ്വന്തമാക്കി. 48 വർഷത്തിനിടെ മിസിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഷെറി സിങ്.

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന മത്സരത്തിലാണ് ഷെറി സിങ് കിരീടം ചൂടിയത്. ദില്ലി സ്വദേശിയാണ് ഷെറി. ലോകമെമ്പാടുമുള്ള 120 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ആദ്യമായാണ് മിസിസ് യൂണിവേഴ്സ് കിരീടം ഇന്ത്യക്കാരിക്ക് ലഭിക്കുന്നത് എന്നതാണ് ഇവിടത്തെ പ്രത്യേകത.

"ഈ വിജയം എന്റേത് മാത്രമല്ല, പരിധികൾക്കപ്പുറം സ്വപ്നം കാണാൻ ധൈര്യപ്പെട്ട എല്ലാ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്" - എന്നാണ് ഷെറി വിജയത്തിനുശേഷം പറഞ്ഞത്. ഒമ്പത് വർഷമായി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് ഷെറി സിങ്.

 

 

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ