Viral Video: ഐപിഎസുകാരന് മേക്കപ്പ് ചെയ്യുന്ന മകള്‍; വൈറലായി വീഡിയോ

Published : Jan 14, 2022, 07:14 PM IST
Viral Video: ഐപിഎസുകാരന് മേക്കപ്പ് ചെയ്യുന്ന മകള്‍; വൈറലായി വീഡിയോ

Synopsis

വിജയ്കുമാർ തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. അച്ഛനെ മേക്കപ്പ് ചെയ്യുന്ന തിരക്കില്‍ നില്‍ക്കുന്ന നിലയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഐപിഎസ്​കാരനായ (IPS officer) അച്ഛന് മേക്കപ്പ് (makeup) ചെയ്യുന്ന ഒരു കുരുന്നിന്‍റെ രസകരമായ വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. തമിഴ്‌നാട് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഐപിഎസ് ഓഫീസറായ വിജയ്കുമാറും മകൾ നിലയുമൊത്തുള്ള മനോഹരമായ നിമിഷങ്ങളാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

വിജയ്കുമാർ തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. അച്ഛനെ മേക്കപ്പ് ചെയ്യുന്ന തിരക്കില്‍ നില്‍ക്കുന്ന നിലയെ ആണ് വീഡിയോയില്‍ കാണുന്നത്. ഐപിഎസ് ഉദ്യോഗസ്ഥൻ മകൾ നിലയുടെ മുന്നിൽ മേക്കപ്പിനായി ഇരിക്കുകയാണ്. കയ്യില്‍ ലിപ്സ്റ്റിക്കുമായാണ് നില നില്‍ക്കുന്നത്. ശേഷം അച്ഛന്റെ ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടുകയാണ് നില. അച്ഛനെ സുന്ദരനാക്കാനാണ് മേക്കപ്പ് ഇടുന്നത് എന്നും നില പറയുന്നു. 

 

 

‘പെൺമക്കൾ അഥവാ കുട്ടികൾ എല്ലാ സന്തോഷവും നൽകുന്നു. എന്റെ മകൾ നിലയ്​ക്കൊപ്പം’  എന്ന് കുറിച്ചുകൊണ്ടാണ് ഐപിഎസ് ഉദ്യോഗസ്ഥൻ വീഡിയോ പങ്കുവച്ചത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് സ്നേഹം നിറഞ്ഞ കമന്റുകളുമായെത്തിയത്.

Also Read: മക്കള്‍ക്കൊപ്പം പാചകം ചെയ്ത് സുരേഷ് റെയ്‌ന; വൈറലായി വീഡിയോ

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'