ആരാധകരെ അമ്പരപ്പിച്ച് നടി ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം അറിയിക്കുന്ന വീഡിയോ

Web Desk   | others
Published : Oct 12, 2021, 11:23 AM IST
ആരാധകരെ അമ്പരപ്പിച്ച് നടി ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം അറിയിക്കുന്ന വീഡിയോ

Synopsis

ഗര്‍ഭകാലത്ത് ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും അതുപോലെ ഇപ്പോള്‍ കുഞ്ഞിനൊപ്പമുള്ള വീഡിയോയുമെല്ലാം ഒരുമിച്ച് ചേര്‍ത്താണ് പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതായി നിരവധി ആരാധകരാണ് കുറിച്ചിരിക്കുന്നത്

മിക്കവാറും സിനിമാതാരങ്ങളെല്ലാം Film Stars ) തന്നെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ (Social Media ) സജീവമാണ്. സിനിമാവിശേഷങ്ങള്‍ക്ക് പുറമെ വര്‍ക്കൗട്ട് വിശേഷങ്ങളും വ്യക്തിജീവിതത്തിലെ ആഘോഷങ്ങളും അനുഭവങ്ങളുമെല്ലാം മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

ഇത്തരത്തില്‍ ഗര്‍ഭകാല ചിത്രങ്ങളും വീഡിയോകളുമെല്ലാം പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്ന പല നടിമാരും താര ദമ്പതികളുമുണ്ട്. ചുരുക്കം ചിലരാകട്ടെ ഇത്തരം സ്വകാര്യ വിവരങ്ങളും വിശേഷങ്ങളുമെല്ലാം പുറംലോകത്തില്‍ നിന്ന് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. 

സമാനമായി, ഗര്‍ഭകാലത്തും, കുഞ്ഞുണ്ടായി ഏതാണ്ട് ഒരു വര്‍ഷത്തേക്കും ഇക്കാര്യത്തെ കുറിച്ച് പറയാതെ, പെട്ടെന്നൊരു ദിവസം കുഞ്ഞിനൊപ്പമുള്ള വീഡിയോയും പങ്കുവച്ച് സന്തോഷവിവരം ആരാധകരെ അറിയിച്ച് ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടിയായ ശ്രീയ സരണ്‍. 

ഭര്‍ത്താവ് ആന്‍ഡ്ര്യൂവിനൊപ്പം ബാര്‍സലോണയിലായിരുന്നു ശ്രീയയുടെ താമസം. ഇക്കഴിഞ്ഞ ജൂണില്‍ ഇരുവരും മുംബൈയിലേക്ക് താമസം മാറിയിരുന്നു. 2020 ലോക്ഡൗണ്‍ സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും പെണ്‍കുഞ്ഞാണ് തങ്ങള്‍ക്ക് ജനിച്ചതെന്നും വീഡിയോ സഹിതം ശ്രീയ അറിയിക്കുന്നു. 

ഗര്‍ഭകാലത്ത് ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും അതുപോലെ ഇപ്പോള്‍ കുഞ്ഞിനൊപ്പമുള്ള വീഡിയോയുമെല്ലാം ഒരുമിച്ച് ചേര്‍ത്താണ് പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതായി നിരവധി ആരാധകരാണ് കുറിച്ചിരിക്കുന്നത്. 

 

 

2018ലായിരുന്ന ശ്രീയയുടെയും ടെന്നിസ് താരവും വ്യവസായിയുമായ ആന്‍ഡ്ര്യൂവിന്റെയും വിവാഹം. ശ്രീയയാട്ടെ, വിവാഹശേഷം സിനിമകളില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും എസ് എസ് രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രത്തില്‍ മികച്ച വേഷത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. 

Also Read:- 'രണ്ടാമത്തെ ​ഗർഭകാലവും എളുപ്പമല്ല'; അനുഭവം പങ്കുവച്ച് നേഹ ധൂപിയ

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?