ബോയ്ഫ്രണ്ടിന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി; കാരണം കേട്ട് മൂക്കത്ത് വിരൽ വെച്ച് സോഷ്യൽ മീഡിയ

Published : Oct 11, 2021, 11:24 AM IST
ബോയ്ഫ്രണ്ടിന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി; കാരണം കേട്ട് മൂക്കത്ത് വിരൽ വെച്ച് സോഷ്യൽ മീഡിയ

Synopsis

 തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തീർക്കാൻവേണ്ടിയാണ് താൻ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്. 

സ്വന്തം ബോയ്‌ഫ്രണ്ടിന്റെ അച്ഛനെ വിവാഹം കഴിച്ച് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു യുവതി. അസാധാരണമായ ഈ പ്രവൃത്തിക്ക് ഇവർ പറയുന്ന കാരണവും ഏറെ വിചിത്രമാണ്.

ടിക് ടോക് യൂസർ ആയ @ys.amri യാണ് കഴിഞ്ഞ ദിവസം താൻ തന്റെ ബോയ് ഫ്രണ്ടിന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം സോഷ്യൽ മീഡിയയെ ഒരു പോസ്റ്റിലൂടെ അറിയിക്കുന്നത്. അടുത്തിടെയാണ് തന്റെ കാമുകന്റെ അമ്മ മരിച്ചത് എന്നും, മരണം നടന്ന അന്നുമുതൽക്ക് വിഷാദമഗ്നനായി ഇരിക്കുന്ന ബോയ്‌ഫ്രണ്ടിന്റെ കാര്യത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു എന്നും അവർ പറഞ്ഞു. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തീർക്കാൻവേണ്ടിയാണ് താൻ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്. 

ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ ഈ സങ്കടത്തിന്റെ വേളയിൽ കാമുകന്റെ മനസ്സിനെ സന്തോഷിപ്പിക്കാൻ സാധ്യമായതെന്തും ചെയ്യണം എന്ന് തനിക്കുണ്ടായിരുന്നു എന്നും, ഈ വിവാഹത്തിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഒരമ്മയില്ലാത്ത കുറവ് തന്റെ ബോയ്‌ഫ്രെണ്ടിനെ അറിയിക്കില്ലെന്നും അവർ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും യുവതിയെ അവരുടെ നല്ല മനസ്സിന്റെ പേരിൽ ശ്ലാഘിച്ചു എങ്കിലും, ചിലരെങ്കിലും ഈ വിചിത്രമായ തീരുമാനത്തിലുള്ള തങ്ങളുടെ അന്ധാളിപ്പും വ്യക്തമാക്കിയിട്ടുണ്ട്.  

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ