Shriya Saran : 'അനുഗ്രഹീതമായ പ്രഭാതം'; മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രീയ സരണ്‍

Web Desk   | others
Published : Apr 10, 2022, 09:36 PM IST
Shriya Saran : 'അനുഗ്രഹീതമായ പ്രഭാതം'; മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രീയ സരണ്‍

Synopsis

രാധ എന്നാണ് താരപുത്രിയുടെ പേര്. മുമ്പും ഇന്‍സ്റ്റ സ്റ്റോറികളിലും പോസ്റ്റുകളിലും രാധയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രീയ പങ്കുവച്ചിട്ടുണ്ട്. ഭാര്യയായും അമ്മയായുമെല്ലാമുള്ള ജീവിതം ശ്രീയ ആസ്വദിക്കുകയാണെന്ന് തന്നെയാണ് ഇവയെല്ലാം നല്‍കുന്ന സൂചന

സോഷ്യല്‍ മീഡിയയില്‍ ( Social Media ) സജീവമല്ലാത്ത സിനിമാതാരങ്ങള്‍ ( Film Stars ) ഇന്ന് കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ മിക്കവരും തങ്ങളുടെ കുടുംബവിശേഷങ്ങള്‍ അത്ര കാര്യമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറില്ലെന്നതാണ് സത്യം. ഇതില്‍ നിന്ന് വിഭന്നമായി കുടുംബാഗങ്ങളെ കുറിച്ചും പങ്കാളിയെ കുറിച്ചുമെല്ലാം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരങ്ങളുമുണ്ട്. 

കുടുംബാഗങ്ങളെയെല്ലാം വ്യക്തമായി വെളിപ്പെടുത്തിയാല്‍ പിന്നീട് അത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് ഭൂരിഭാഗം താരങ്ങളും ഇത് ചെയ്യാത്തത്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിലാണ് ഈ സൂക്ഷ്മത താരങ്ങള്‍ പാലിക്കാറ്. 

നടിമാരാണെങ്കില്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പോലും പലപ്പോഴും മറച്ചുവയ്ക്കാറുണ്ട്. ഇതും സ്വകാര്യതയെ ബാധിക്കാതിരിക്കാനാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെടുത്താതെ കുഞ്ഞ് ജനിച്ച്, ഒരു വര്‍ഷത്തിന് ശേഷം ഇക്കാര്യം ആരാധകരെ അറിയിച്ച നടിയാണ് ശ്രീയ സരണ്‍. ഗര്‍ഭകാല വീഡിയോയും കുഞ്ഞിനൊപ്പമുള്ള ചിത്രവും പെട്ടെന്നൊരു നാൾ പങ്കുവച്ചുകൊണ്ട് ആരാധകരെ ശ്രീയ ഞെട്ടിക്കുകയാണുണ്ടായത്.

തമിഴ്- തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യന്‍ സിനിമാമേഖലയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ശ്രീയ. 2018ലാണ് ടെന്നിസ് താരവും വ്യവസായിയുമായ ആന്‍ഡ്ര്യൂവുമായി ശ്രീയയുടെ വിവാഹം കഴിയുന്നത്. പിന്നീട് ഇരുവരും ബാര്‍സിലോണയിലായിരുന്നു താമസം. ശേഷം മുംബൈയിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. 

ഇതിനിടെ 2020 ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭിണിയായ ശ്രീയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാലിക്കാര്യം ആരാധകരില്‍ നിന്നെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2021 അവസാനത്തിലാണ് ശ്രീയ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 

ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്രീയ. മുഖം വ്യക്തമാക്കുന്ന തരത്തിലുള്ളതല്ലെങ്കിലും അമ്മയും മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധം വെളിപ്പെടുത്തുന്നതാണ് ചിത്രങ്ങള്‍. ഭര്‍ത്താവിനൊപ്പമുള്ള ചെറു വീഡിയോയും ശ്രീയ പങ്കുവച്ചിട്ടുണ്ട്. അനുഗ്രഹീതമായ പ്രഭാതം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുന്നത്. 

 

 

രാധ എന്നാണ് താരപുത്രിയുടെ പേര്. മുമ്പും ഇന്‍സ്റ്റ സ്റ്റോറികളിലും പോസ്റ്റുകളിലും രാധയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രീയ പങ്കുവച്ചിട്ടുണ്ട്.

 

 

ഭാര്യയായും അമ്മയായുമെല്ലാമുള്ള ജീവിതം ശ്രീയ ആസ്വദിക്കുകയാണെന്ന് തന്നെയാണ് ഇവയെല്ലാം നല്‍കുന്ന സൂചന.

 

 

എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനല്ല താരത്തിന്റെ തീരുമാനം. വിവാഹശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായ ഇടവേളയെടുത്തിരുന്നുവെങ്കിലും ഇനിയും പുതിയ പ്രോജക്ടുകളുടെ ഭാഗമാകാനാണ് ശ്രീയയുടെ ഒരുക്കം. വരാനിരിക്കുന്ന രാജമൗലി ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ശ്രീയ.

Also Read:- ആരാധകരെ അമ്പരപ്പിച്ച് നടി ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം അറിയിക്കുന്ന വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ