18 മാസം കൊണ്ട് ശ്രുതി കുറച്ചത് 32 കിലോ; ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'

By Web TeamFirst Published Mar 22, 2019, 6:15 PM IST
Highlights

30 കാരിയായ ശ്രുതി 18 മാസം കൊണ്ട് 32 കിലോയാണ് കുറച്ചത്. പ്രസവം കഴിഞ്ഞ് വളരെ പെട്ടെന്നാണ് ശരീരഭാരം കൂടിയത്. തടി കൂടിയപ്പോൾ പലരും എന്നെ കളിയാക്കി. അമ്മയായപ്പോൾ പഴയ വസ്ത്രങ്ങളൊന്നും ധരിക്കാൻ പറ്റാതെയായെന്ന് ശ്രുതി പറയുന്നു. ക്യത്യമായി ഡ‍യറ്റ് ഫോളോ ചെയ്ത് തന്നെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനായി ചില ഭക്ഷണങ്ങൾ ഒഴിവാക്കിയെന്ന് ശ്രുതി പറയുന്നു.

ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർ പോലുമുണ്ട്. തടി കുറയ്ക്കാൻ ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്നത് നല്ല ശീലമല്ല. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്താൽ വളരെ പെട്ടെന്ന് തടി കുറയ്ക്കാമെന്നാണ് ഇരട്ടക്കുട്ടികളുടെ അമ്മയായ ശ്രുതി ശ്രദ്ധ പറയുന്നത്.

 30 കാരിയായ ശ്രുതി 18 മാസം കൊണ്ട് 32 കിലോയാണ് കുറച്ചത്. പ്രസവം കഴിഞ്ഞ് വളരെ പെട്ടെന്നാണ് ശരീരഭാരം കൂടിയത്. തടി കൂടിയപ്പോൾ പലരും എന്നെ കളിയാക്കി. അമ്മയായപ്പോൾ പഴയ വസ്ത്രങ്ങളൊന്നും ധരിക്കാൻ പറ്റാതെയായെന്ന് ശ്രുതി പറയുന്നു. 89 കിലോയായിരുന്നു അന്ന് ശ്രുതിയുടെ ഭാരം. ഇപ്പോൾ വെറും 57 കിലോ മാത്രം. 

ക്യത്യമായി ഡ‍യറ്റ് ഫോളോ ചെയ്ത് തന്നെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനായി ചില ഭക്ഷണങ്ങൾ ഒഴിവാക്കിയെന്ന് ശ്രുതി പറയുന്നു. ശ്രുതി ശരീരഭാരം കുറയ്ക്കാനായി ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഏതാണെന്ന് അറിയേണ്ടേ....

ബ്രേക്ക് ഫാസ്റ്റ്...

രാവിലെ 8 മണിക്ക് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമായിരുന്നു. ചപ്പാത്തി - 2 എണ്ണം, വെജിറ്റബിൾ സാലഡ്- 1 ബൗൾ

ഉച്ചയ്ക്ക്....

ഫ്രൂട്ട് ഏതെങ്കിലും( ഓറഞ്ച്, ആപ്പിൾ അങ്ങനെ ഏതെങ്കിലും ഫ്രൂട്ട് - 2 എണ്ണം), നട്സ് - 1 പിടി

അത്താഴം...

വെെകുന്നേരം 5.30 മുമ്പ് തന്നെ അത്താഴം കഴിച്ചിരുന്നു. 2 - ചപ്പാത്തി അല്ലെങ്കിൽ 2 ​​ഗോതമ്പ് ബ്രഡ്, വെജിറ്റബിൾ സാലഡ്- ഒരു ബൗൾ.

രാവിലെ നേരത്തെ എഴുന്നേൽക്കുമായിരുന്നു. രാവിലെ എഴുന്നേറ്റ ഉടൻ ചായയും കാപ്പിയും കുടിക്കുന്ന ശീലം ഒഴിവാക്കി. പകരം കുടിച്ചിരുന്നത് രണ്ട് ​ഗ്ലാസ് ചെറുചൂടുവെള്ളം. ഇടനേരങ്ങളിൽ വിശപ്പ് വന്നാൽ വെള്ളം ധാരാളം കുടിക്കുമായിരുന്നു. ക്യത്യം ഒരു മണിക്ക് തന്നെ ഉച്ച ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് ശ്രുതി പറയുന്നു. വെെകുന്നേരങ്ങളിൽ 30 മിനിറ്റ് നടത്തത്തിന് സമയം മാറ്റിവയ്ക്കുമായിരുന്നു.

തടി കുറയ്ക്കാനായി ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. അത് തടി കൂട്ടുകയേയുള്ളൂ. പിസ, ബർ​ഗർ, ഐസ്ക്രീം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി വേണ്ടത് ക്ഷമയാണെന്നും ക്യത്യമായി ഡയറ്റ് ഫോളോ ചെയ്താൽ ശരീരഭാരം വളരെ എളുപ്പം കുറയ്ക്കാമെന്നും ശ്രുതി പറയുന്നു.


 

click me!