നിങ്ങളുടെ പുരികത്തിന്‍റെ നിറത്തിന് പിന്നില്‍...

Published : Mar 22, 2019, 09:23 AM IST
നിങ്ങളുടെ പുരികത്തിന്‍റെ നിറത്തിന് പിന്നില്‍...

Synopsis

നമ്മളില്‍  ഓരോരുത്തരുടെയും പുരികത്തിന്‍റെ നിറം വ്യത്യാസപ്പെട്ടിരിക്കുന്നതിന് കാരണം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

നമ്മളില്‍  ഓരോരുത്തരുടെയും പുരികത്തിന്‍റെ നിറം വ്യത്യാസപ്പെട്ടിരിക്കുന്നതിന് കാരണം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.  പുരികത്തിന്‍റെ നിറം വ്യത്യാസപ്പെട്ടിരിക്കുന്നതിന് കാരണക്കാരായ ഒമ്പത് ജീനുകളെ  അന്താരാഷ്ട്ര ഗവേഷണസംഘം കണ്ടെത്തി. 

മുടിയുടെ നിറവുമായി പുരികത്തിന്‍റെ നിറത്തിന് ബന്ധമുണ്ടെങ്കിലും രണ്ടിനും വ്യത്യസ്ത ജനിതക ഘടകങ്ങളാണുള്ളത്. കണ്ണ്, തലമുടി, ത്വക്ക് എന്നിവയുടെ നിറത്തിനുകാരണക്കാരായ വ്യത്യസ്ത ജീന്‍ ഭാഗങ്ങള്‍ മുമ്പ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോളിതാ പുരികത്തിന്‍റെ നിറം വ്യത്യാസപ്പെട്ടിരിക്കുന്നതിന് കാരണക്കാരായ  ജീനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.

ചൈന, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്പില്‍ നിന്നുള്ള 6513 പേരിലാണ് പഠനം നടത്തിയത്. ചുവപ്പ്, തവിട്ട്, ബ്ലോണ്‍സ് (സ്വര്‍ണനിറം), കറുപ്പ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു പഠനം.

പിഗ്മെന്റേഷന്‍ ജീനുകള്‍ എന്നറിയപ്പെടുന്ന എട്ടെണ്ണമാണ് തലമുടിയുടെയും പുരികത്തിന്റെയും നിറവ്യത്യാസത്തിന് പിന്നില്‍. ഇതില്‍ എം.സി. 1 ആര്‍. എന്ന ജീന്‍ ഘടകമാണ് സ്വര്‍ണനിറത്തിന് പിന്നില്‍. കൂടാതെ സി. 10 എന്ന പുതിയൊരു ജീനും കണ്ടെത്തി. ഇത് പുരികത്തിന്റെ നിറത്തെ മാത്രമാണ് സ്വാധീനിക്കുക. ഇവയെ മുന്‍നിര്‍ത്തി പുരികത്തിന്റെ നിറം പ്രവചിക്കുന്നതിനുള്ള ഒരു മാതൃക രൂപവത്കരിക്കാനും വ്യത്യസ്ത പ്രായത്തിലുള്ളവരെ പഠനവിധേയമാക്കാനും ഒരുങ്ങുകയാണ് ശാസ്ത്രലോകം. ജേണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡെര്‍മറ്റോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.


 

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 7 ഫേസ് മസാജ് വിദ്യകൾ
തടിച്ച കവിളുകളും ഡബിൾ ചിന്നും ഉണ്ടോ? മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 6 എളുപ്പവഴികൾ