പങ്കാളി നിങ്ങളെ മനസ്സിലാക്കിയിട്ടുണ്ടോ ? അറിയാം ഈ അഞ്ച് വഴികളിലൂടെ...

By Web TeamFirst Published Jan 14, 2020, 8:48 PM IST
Highlights

പ്രണയമായാലും സൗഹൃദമായാലും ഏതൊരു ബന്ധത്തിലും രണ്ടുപേര്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 
തുറന്നുളള സംസാരമാണ് ഏത് ബന്ധത്തിലും വേണ്ടത്. 

പ്രണയമായാലും സൗഹൃദമായാലും ഏതൊരു ബന്ധത്തിലും രണ്ടുപേര്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുറന്നുളള സംസാരമാണ് ഏത് ബന്ധത്തിലും വേണ്ടത്. അത് ആ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം ? ഇതാ ചില വഴികള്‍...

ഒന്ന്...

എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ , നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്താണെന്ന് പങ്കാളിക്ക് അറിയാമെന്ന് വ്യക്തം. അത് നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കും. 
 
രണ്ട്...

നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്താണെന്ന് നിങ്ങളുടെ പങ്കാളിക്ക് അറിയാമെങ്കില്‍ നിങ്ങള്‍ എന്താണെന്ന് പങ്കാളി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തം. 

മൂന്ന്...

നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കുറ്റബോധമുളള കാര്യത്തെ കുറിച്ച് നിങ്ങള്‍ പങ്കാളിയോട് തുറന്നുപറഞ്ഞിട്ടുണ്ടെങ്കില്‍ അത്  ആ ബന്ധത്തിന്‍റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. അത്തരം കാര്യങ്ങള്‍ക്കുളള പരിഹാരവും പങ്കാളി പറഞ്ഞുതരാറുണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം ശക്തമുളളതാണ്.

നാല്...

നിങ്ങളെ എങ്ങനെ ഉത്സാഹിപ്പിക്കാം എന്ന് നിങ്ങളുടെ പങ്കാളിക്ക് അറിയാമെങ്കില്‍ അയാള്‍ നിങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ട് എന്നാണര്‍ത്ഥം. തുറന്നുള്ള സംസാരമാണ് ഇതിന്‍റെ അടിസ്ഥാനം. 

അഞ്ച്...

ഭാവിയെ കുറിച്ചുളള സംസാരമാണ് അടുത്തത്. അത്തരം കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ മനസ്സുതുറന്നിട്ടുണ്ടെങ്കില്‍ പങ്കാളിയുമായുളള നിങ്ങളുടെ ബന്ധം നല്ല രീതിയിലാണ്. നിങ്ങളുടെ ഭാവിയെ കുറിച്ച് പങ്കാളിയും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളോടുളള സ്നേഹമാണ് സൂചിപ്പിക്കുന്നത്. 


 

click me!