'വിശ്വസിക്കാനാകുന്നില്ല', പുത്തൻ മേക്കോവറിൽ റനുവിനെ കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

Published : Nov 16, 2019, 07:38 PM ISTUpdated : Nov 21, 2019, 07:14 PM IST
'വിശ്വസിക്കാനാകുന്നില്ല', പുത്തൻ മേക്കോവറിൽ റനുവിനെ കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

Synopsis

ഹിമേശും റനുവും ചേർന്ന് പാടിയ 'തേരി മേരി കഹാനി' എന്ന ഗാനം ഇരുകയ്യും നീട്ടി ആളുകൾ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയരുകയായിരുന്നു റാനു.

കാൺപൂർ: പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റനു മണ്ഡലിനെ ആർക്കും പെട്ടെന്ന് മറക്കാൻ കഴിയില്ല. ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹേയ്’ എന്ന സൂപ്പർ ഹിറ്റ് ​ഗാനം ആലപിച്ചായിരുന്നു റനു ആസ്വാദകരുടെ മനംകവർന്നത്. പിന്നീട് ഗാനരചയിതാവും ​ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ബോളിവുഡ് ചിത്രത്തിൽ പാടാൻ റനുവിന് അവസരം നൽകിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.

ഹിമേശും റനുവും ചേർന്ന് പാടിയ 'തേരി മേരി കഹാനി' എന്ന ഗാനം ഇരുകയ്യും നീട്ടി ആളുകൾ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയരുകയായിരുന്നു റനു. മലയാളം ചാനലിലെ പരിപാടികളിലടക്കം റാനു അതിഥിയായി എത്തിയിരുന്നു. സെലിബ്രിറ്റി ആയതോടെ തന്റെ പഴയ ലുക്കിലും റനു മാറ്റം വരുത്തിയിരുന്നു. പാട്ട് പാടുന്നതിനായി ഹിമേശിന്റെ സ്റ്റുഡിയോയിലെത്തിയപ്പോൾ പിങ്ക് നിറത്തിലുള്ള സാരി ധരിച്ചെത്തി ഒരിക്കൽ റനു നമ്മളെ അത്‍ഭുതപ്പെടുത്തിയതാണ്. ഇപ്പോഴിത, മറ്റൊരു അതിശിയിപ്പിക്കുന്ന ലുക്കിൽ എത്തിയിരിക്കുകയാണ് റനു.

അൻപതുകാരിയായ റനുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റനുവിന്റെ മേക്കോവറിന്റെ പിന്നിൽ. കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റനുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.

കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റനു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എല​ഗന്റ് ഹെയർ സൈറ്റൽ റനുവിനെ കൂടുതൽ സുന്ദരിയാക്കി. തന്റെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടിയെന്ന് റനു പറഞ്ഞു. താനാണിതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സന്ധ്യ എന്റെ ലുക്ക് മൊത്തത്തിൽ മാറ്റി. തന്റെ സൗന്ദര്യവും ആത്മവിശ്വാസവും കൂടിയതുപോലെ തോന്നുന്നതായും റനു കൂട്ടിച്ചേർത്തു. ഏതായാലും റാനുവിന്റെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ.     
    

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'