നിങ്ങളുടെ പുരുഷപങ്കാളി 'നല്ലവനോ'? പരിശോധിക്കൂ ഈ ആറ് കാര്യങ്ങള്‍

By Web TeamFirst Published Nov 25, 2022, 2:54 PM IST
Highlights

നിങ്ങളുടെ പുരുഷപങ്കാളിയുടെ വ്യക്തിത്വം മാതൃകാപരമാണോ, അയാള്‍ നിങ്ങള്‍ക്ക് യോജിക്കുന്നയാളാണോ, അല്ലെങ്കില്‍ ലളിതമായി പറഞ്ഞാല്‍ അയാള്‍ നല്ലൊരു പങ്കാളിയാണോ എന്നത് പരിശോധിക്കാൻ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ്.  

പ്രണയബന്ധത്തിലായാലും ദാമ്പത്യത്തിലായാലും പങ്കാളികള്‍ തമ്മിലുള്ള ഐക്യവും ധാരണയും ഏറെ പ്രധാനമാണ്. ബന്ധത്തിലുള്‍പ്പെടുന്ന രണ്ട് പേരുടെയും വ്യക്തിത്വവും ഇതില്‍ പ്രധാനം തന്നെ. ഒരാളുടെ വ്യക്തിത്വം അടുത്തയാള്‍ക്ക് സന്തോഷം അനുഭവപ്പെടാനും അയാള്‍ക്ക് വളരാനുമെല്ലാം സഹായകമാകുന്നതായിരിക്കണം. അല്ലാത്തപക്ഷം ബന്ധം പരാജയത്തിലേക്ക് നീങ്ങാം. 

ഇവിടെയിതാ നിങ്ങളുടെ പുരുഷപങ്കാളിയുടെ വ്യക്തിത്വം മാതൃകാപരമാണോ, അയാള്‍ നിങ്ങള്‍ക്ക് യോജിക്കുന്നയാളാണോ, അല്ലെങ്കില്‍ ലളിതമായി പറഞ്ഞാല്‍ അയാള്‍ നല്ലൊരു പങ്കാളിയാണോ എന്നത് പരിശോധിക്കാൻ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ്. റിലേഷൻഷിപ്പ് എക്സ്പര്‍ട്ടുകള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. 

ഒന്ന്...

നിങ്ങള്‍ കാണാൻ എങ്ങനെയിരുന്നാലും അതെച്ചൊല്ലി മോശപ്പെട്ട കമന്‍റുകള്‍ അദ്ദേഹം പറയാറുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലോ മുറിപ്പെടുത്തുന്ന രീതിയിലോ രൂപത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? എങ്കില്‍ അദ്ദേഹം നല്ലൊരു പങ്കാളിയല്ല എന്ന് കണക്കാക്കാം. 

രണ്ട്...

നിങ്ങളുടെ പുരുഷപങ്കാളി ഇടയ്ക്കിടെ നിങ്ങളുടെ ഫോണ്‍ പരിശോധിക്കാറുണ്ടോ? നിങ്ങളുടെ സ്വകാര്യതയെ ഏതെങ്കിലും വിധത്തില്‍ ഹനിക്കാറുണ്ടോ? അങ്ങനെയെങ്കിലും അദ്ദേഹം നല്ലൊരു പങ്കാളിയല്ലെന്ന് വേണം മനസിലാക്കാൻ. നല്ലൊരു പങ്കാളിയാണെങ്കില്‍ ഇണയ്ക്ക് അവരുടേതായ സമയം അനുവദിക്കുകയും ആ സമയത്തെ മാനിക്കുകയും ചെയ്യുന്നതായിരിക്കും. 

മൂന്ന്...

നിങ്ങള്‍ അതിയായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ആളാണോ നിങ്ങളുടെ പങ്കാളി? ആര്‍ക്കും ദോഷം വരാത്ത രീതിയിലുള്ള ആഗ്രഹങ്ങളാണ് നിങ്ങളുടേതെങ്കില്‍ അതിനെ നിരാകരിക്കുന്ന പങ്കാളിയും ഉത്തമനല്ലെന്ന് വിലയിരുത്താം. 

നാല്...

നിങ്ങളുടെ പുരുഷപങ്കാളി നല്ലൊരു വ്യക്തിയാണെങ്കില്‍ ഒരിക്കലും നിങ്ങള്‍ അവര്‍ക്ക് നിങ്ങളുടെ മൂല്യം ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വരില്ല. ഇത് കൂടാതെ തന്നെ നിങ്ങള്‍ക്ക് മൂല്യമുള്ളതായി അയാള്‍ കണക്കാക്കും. 

അഞ്ച്...

നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളി എപ്പോഴും പ്രാധാന്യം കുറച്ചുനല്‍കുന്നതായി തോന്നാറുണ്ടോ? നല്ലൊരു പങ്കാളിയാണെങ്കില്‍ നിങ്ങളില്‍ അദ്ദേഹം ആ അനുഭവമുണ്ടാക്കുകയില്ല. 

ആറ്...

നിങ്ങള്‍ക്ക് പ്രധാനമെന്ന് തോന്നുന്ന സംഭാഷണങ്ങള്‍ നിങ്ങളുടെ പങ്കാളി താല്‍പര്യമില്ലാതെ ഒഴിവാക്കി വിടാറുണ്ടോ? റിലേഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍- ആകുലതകള്‍- ചോദ്യങ്ങള്‍ എന്നിവയോടെല്ലാം പ്രതികരിക്കാൻ നിങ്ങളുടെ പങ്കാളി തയ്യാറാകാറില്ലേ? എങ്കില്‍ മനസിലാക്കാം, അദ്ദേഹം നല്ലൊരു പങ്കാളിയല്ല. 

Also Read:- പ്രണയത്തില്‍ 'തേപ്പ്' കിട്ടുന്നവര്‍ക്ക് ഇങ്ങനെ ചെയ്തൂടെ? ; രസകരമായ പകയുടെ കഥ...

click me!