സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുളളില്‍ മൂര്‍ഖന്‍ കുഞ്ഞ് - വീഡിയോ

Published : Aug 17, 2019, 04:37 PM IST
സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുളളില്‍ മൂര്‍ഖന്‍ കുഞ്ഞ് - വീഡിയോ

Synopsis

വീടിനുള്ളിൽ മഴക്കാലത്ത് കൊതുക്, ഉറുമ്പ്, ഈച്ച, പല്ലി, എട്ടുകാലി, എലി , പാമ്പ് തുടങ്ങിയ പല ജീവികളും കയറി കൂടാം. നമ്മള്‍ പോലും അറിയാതെ മരണക്കെണിയായി ഇവ മാറാം. 

വീടിനുള്ളിൽ മഴക്കാലത്ത് കൊതുക്, ഉറുമ്പ്, ഈച്ച, പല്ലി, എട്ടുകാലി, എലി , പാമ്പ് തുടങ്ങിയ പല ജീവികളും കയറി കൂടാം. നമ്മള്‍ പോലും അറിയാതെ മരണക്കെണിയായി ഇവ മാറാം. അത്തരമൊരു സംഭവം പങ്കുവെയ്ക്കുകയാണ് വാവ സുരേഷ്. 

തിരുവനന്തപുരം കരിക്കകത്ത്  സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഷൂസില്‍ നിന്നും കണ്ടെത്തിയ മൂര്‍ഖന്‍ കുഞ്ഞാണ് ഇവിടെ ഭീതി പരത്തിയത്. സംഭവത്തിന്‍റെ വീഡിയോ വാവ സുരേഷ് തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കുട്ടികള്‍ ഷൂസ് ഇടുമ്പോള്‍ സൂക്ഷിക്കണം എന്ന സന്ദേശവും വാവ സുരേഷ് നല്‍കുന്നു. പാദരക്ഷകളിലാണ് ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ കൂടുതല്‍ സാധ്യത. അതിനാല്‍ കുട്ടികള്‍ പാദരക്ഷകള്‍ ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

വീഡിയോ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ