'ഞാൻ ഇതും ചെയ്യും' ; ഒരു പാമ്പ് കാരണം 16,000ത്തോളം പേർക്ക് സംഭവിച്ചത്...

Published : May 20, 2023, 08:47 AM ISTUpdated : May 20, 2023, 08:48 AM IST
'ഞാൻ ഇതും ചെയ്യും' ; ഒരു പാമ്പ് കാരണം 16,000ത്തോളം പേർക്ക് സംഭവിച്ചത്...

Synopsis

ഉച്ചയ്ക്ക് രണ്ട് മണിയോടെ അവിടെ നിന്ന് പാമ്പിനെ മാറ്റി പ്രശ്നം പരിഹരിച്ചതായി ഓസ്റ്റിൻ എനർജിയുടെ വക്താവ് മാറ്റ് മിച്ചൽ പറഞ്ഞു.

യുഎസിലെ ടെക്സസിൽ 16,000 പേരുടെ വൈദ്യുതി മുടക്കിയത് ഒരു പാമ്പ്.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആ സംഭവം നടക്കുന്നത്. ഓസ്റ്റിനിലെ ഒരു ഊർജ കമ്പനിയുടെ സബ് സ്റ്റേഷനിലേക്ക് നുഴഞ്ഞുകയറിയ പാമ്പാണ് പ്രശ്നങ്ങൾക്ക് കാരണം.

സ്റ്റേഷനിലെ ഒരു ഉപകരണത്തിലേക്ക് പാമ്പ് ഇഴഞ്ഞുകയറിയതോടെ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ അവിടെ നിന്ന് പാമ്പിനെ മാറ്റി പ്രശ്നം പരിഹരിച്ചതായി ഓസ്റ്റിൻ എനർജിയുടെ വക്താവ് മാറ്റ് മിച്ചൽ പറഞ്ഞു.

അതേ സമയം, പാമ്പിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. മുമ്പ് ജപ്പാനിലെ ഫുകുഷിമ പ്രവിശ്യയിയിലും ഒരു ഇലക്ട്രിക് പവർ കമ്പനിയിൽ പാമ്പ് സാങ്കേതിക തകരാറുണ്ടാക്കിയത് മൂലം 10,000 ത്തിലേറെ വീടുകളിൽ വൈദ്യുത തടസപ്പെട്ടിരുന്നു.

'വന്യജീവികളുടെ ഇടപെടൽ വൈദ്യുതി മുടക്കത്തിന് കാരണമാകും...' - എന്ന്  ഓസ്റ്റിൻ എനർജി ട്വീറ്റ് ചെയ്തു. ഇന്ന് ഒരു പാമ്പ് ഞങ്ങളുടെ സബ്‌സ്റ്റേഷനുകളിലൊന്നിലേക്ക് കയറുകയും വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെടുകയും ചെയ്തു.  
ഉച്ചയ്ക്ക് രണ്ട് മണിയോടെ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു. വന്യജീവികളാണ് പലപ്പോഴും തകരാർ ഉണ്ടാക്കുന്നത്. എന്നാൽ പാമ്പുകളേക്കാൾ കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് അണ്ണാൻ ആണെന്ന് മിച്ചൽ പറഞ്ഞു.

ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; അമ്പരപ്പിക്കുന്ന വീഡിയോ

 


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ