രാജകീയ പ്രൗഢിയിൽ ശോഭിത; മനീഷ് മൽഹോത്രയുടെ ടിഷ്യു സിൽക്ക് സാരിയിൽ തിളങ്ങി താരം

Published : Jan 03, 2026, 12:45 PM IST
fashion

Synopsis

ലോകപ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയുടെ സിഗ്നേച്ചർ ഗോൾഡൻ ടിഷ്യു സിൽക്ക് സാരിയിൽ അതീവ സുന്ദരിയായി ശോഭിത ധൂലിപാല. താരം പങ്കുവെച്ച ഈ 'റോയൽ ലുക്ക്' സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്.

സ്റ്റൈലിഷ് ലുക്കുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം ശോഭിത ധൂലിപാല. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സുവർണ്ണ വർണ്ണത്തിലുള്ള ഹാൻഡ്‌വോവൻ ടിഷ്യു സിൽക്ക് സാരിയിലാണ് ശോഭിത പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഈ 'റോയൽ ലുക്ക്' സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

സ്വർണ്ണ നിറത്തിലുള്ള സാരിയുടെ മൃദുവായ ടെക്സ്ചറും പ്രകാശത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്ന നെയ്ത്തുമാണ് പ്രധാന ആകർഷണം. സാരിയുടെ ബോർഡറിൽ നൽകിയിരിക്കുന്ന സർദോസി (Zardozi) വർക്കുകൾ കൂടുതൽ മനോഹരിത നൽകുന്നു. ലളിതമെങ്കിലും അതീവ സുന്ദരമായ ഈ സാരി ഏത് വിശേഷാവസരങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സാരിക്ക് ഇണങ്ങുന്ന വിധത്തിലുള്ള റൗണ്ട് നെക്ക് ബ്ലൗസാണ് ശോഭിത ധരിച്ചത്. കൈമുട്ട് വരെയുള്ള ബ്ലൗസിന്റെ കൈകളിൽ കനത്ത സർദോസി എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. മനീഷ് മൽഹോത്രയുടെ 'ഹൈ ജ്വല്ലറി' കളക്ഷനിൽ നിന്നുള്ള എമറാൾഡ്-പോൾക്കി ചോക്കർ നെക്ലേസാണ് താരം ആഭരണമായി തിരഞ്ഞെടുത്തത്. ഒപ്പം സിംഗിൾ റിംഗ് മിററും ഫ്ലോറൽ സ്റ്റഡ് ഇയറിംഗും താരത്തിന്റെ ലുക്ക് പൂർണ്ണമാക്കി.

മിനിമലിസ്റ്റിക് മേക്കപ്പാണ് ശോഭിത പരീക്ഷിച്ചത്. കണ്ണിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഐലൈനറും കോൾ സ്‌ട്രോക്കുകളും താരത്തിന് ഒരു ക്ലാസിക് ലുക്ക് നൽകി. മുടി ലളിതമായ ബൺ സ്റ്റൈലിൽ കെട്ടിവെച്ചതിലൂടെ ആഭരണങ്ങൾക്കും സാരിക്കും കൂടുതൽ മിഴിവാർന്നു.

മണിരത്നം ചിത്രങ്ങളിലെ നായികമാരെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ശോഭിതയുടെ ഈ സാരി ലുക്ക്, ഫാഷൻ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. താരത്തിന്റെ വിവാഹ സാരിയോടും ഈ പുത്തൻ ലുക്കിന് സാമ്യമുള്ളതായി ആരാധകർ അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ പ്രണയത്തിലാണോ? എങ്കിൽ അറിഞ്ഞിരിക്കണം '3-6-9 റൂൾ'
ചർമ്മത്തിന് 'റോസി' ലുക്ക്; ജെൻസികളുടെ പുതിയ സ്ലോ-ഏജിംഗ് സീക്രട്ട് ഇതാണ്