മുത്തശ്ശിമാരുടെ സൗന്ദര്യക്കൂട്ടുകളിൽ കണ്ടുവന്നിരുന്ന പനിനീർ ഇന്ന് 'സൂപ്പർ ഇൻഗ്രീഡിയന്റ്' ആയി മാറിയിരിക്കുന്നു. ചർമ്മത്തിന് ഒരു ഇൻസ്റ്റന്റ് ഗ്ലോ നൽകുന്നതിനപ്പുറം, ശാസ്ത്രീയമായ നിരവധി ഗുണങ്ങൾ പനിനീർ പൂക്കൾക്കുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു

കെമിക്കലുകൾ നിറഞ്ഞ ബ്യൂട്ടി പ്രൊഡക്റ്റുകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ ട്രെൻഡ് 'ക്ലീൻ ബ്യൂട്ടി' ആണ്. സോഷ്യൽ മീഡിയയിലെ പുതിയ സെൻസേഷൻ റോസ് വാട്ടർ ആണ്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരും സ്കിൻ കെയർ വിദഗ്ധരും ഒരേപോലെ ശുപാർശ ചെയ്യുന്ന ഈ 'പഴയ മരുന്നിന്റെ' പുതിയ വിശേഷങ്ങൾ നോക്കാം.

എന്താണ് ഈ റോസ് ട്രെൻഡ്?

ആളുകൾ ഇന്ന് എന്തിനും ഏതിനും പ്രകൃതിദത്തമായ മാർഗ്ഗങ്ങളാണ് തേടുന്നത്. ഇതിൽ ഏറ്റവും മുന്നിലാണ് #RoseGlow ട്രെൻഡ്. വെറുമൊരു വെള്ളം എന്നതിലുപരി, ചർമ്മത്തെ 'റീസെറ്റ്' ചെയ്യാൻ സഹായിക്കുന്ന ഒരു മാന്ത്രിക ദ്രാവകമായാണ് ഇന്ന് പനിനീർ അറിയപ്പെടുന്നത്.

റോസ് നൽകുന്ന മൾട്ടി-ടാസ്കിംഗ് ഗുണങ്ങൾ

  • ഇൻസ്റ്റന്റ് ഹൈഡ്രേഷൻ: ജോലിത്തിരക്കിനിടയിലോ യാത്രയ്ക്കിടയിലോ മുഖം വാടിയിരിക്കുമ്പോൾ അല്പം പനിനീർ മുഖത്ത് സ്പ്രേ ചെയ്യുന്നത് ഇൻസ്റ്റന്റ് ഉന്മേഷം നൽകുന്നു. ഇത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ജലാംശം നിലനിർത്തുന്നു.
  • ആന്റി-ഇൻഫ്ലമേറ്ററി പവർ: വെയിൽ കൊണ്ട് മുഖം ചുവന്നു തടിക്കുകയോ, മുഖക്കുരു കാരണം നീറ്റൽ ഉണ്ടാവുകയോ ചെയ്താൽ റോസ് വാട്ടർ മികച്ചൊരു പരിഹാരമാണ്. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തെ തണുപ്പിക്കുന്നു.
  • സ്കിൻ ടോണിംഗ്: ചർമ്മത്തിലെ സുഷിരങ്ങൾ വലുതാകുന്നത് തടയാനും ചർമ്മത്തിന് നല്ലൊരു ഘടന നൽകാനും പനിനീർ സഹായിക്കുന്നു.
  • ആന്റി-ഏജിംഗ്: പനിനീരിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ചർമ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും ചുളിവുകൾ വീഴുന്നത് തടയുകയും ചെയ്യുന്നു.

ജെൻസി സ്റ്റൈൽ സ്കിൻ കെയർ ടിപ്സ്

  • റോസ് വാട്ടർ മിസ്റ്റ്: സെറ്റിംഗ് സ്പ്രേയ്ക്ക് പകരമായി മേക്കപ്പിന് ശേഷം റോസ് വാട്ടർ മിസ്റ്റ് ഉപയോഗിക്കുന്നത് 'ഡ്യൂയി' നൽകാൻ സഹായിക്കും.
  • റോസ് ഐസ് ഗ്ലോ : പനിനീർ ഐസ് ക്യൂബുകളാക്കി മുഖത്ത് മസ്സാജ് ചെയ്യുന്നത് രാവിലെകളിലെ മുഖത്തെ വീക്കം കുറയ്ക്കാൻ വൈറലായ ഒരു വിദ്യയാണ്.
  • ഹെയർ കെയർ: ചർമ്മത്തിന് മാത്രമല്ല, തലമുടിയിലെ ഈർപ്പം നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും കുളിച്ചതിന് ശേഷം അല്പം റോസ് വാട്ടർ തലയിൽ പുരട്ടുന്നത് ഗുണം ചെയ്യും.

വിദഗ്ധരുടെ അഭിപ്രായം

വിപണിയിൽ ലഭിക്കുന്ന വിലകുറഞ്ഞ പനിനീരുകളിൽ പലപ്പോഴും ആർട്ടിഫിഷ്യൽ സെന്റും ആൽക്കഹോളും അടങ്ങിയിട്ടുണ്ടാകാം. ഇത് ചർമ്മത്തിന് ദോഷം ചെയ്യും. അതിനാൽ 'Steam Distilled Pure Rose Water' തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

മുത്തശ്ശിമാരുടെ സൗന്ദര്യക്കൂട്ട് ഇന്ന് ഏറ്റവും പുതിയ പാക്കേജിംഗിൽ ഗ്ലോബൽ ട്രെൻഡായി മാറിയിരിക്കുകയാണ്. നിങ്ങളുടെ സ്കിൻ കെയർ ബാഗിൽ ഒരു കുപ്പി പനിനീർ ഉണ്ടെങ്കിൽ പിന്നെ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാം.