കൗമാരക്കാരിലെ വിഷാദരോ​ഗത്തിനുള്ള കാരണങ്ങൾ

By Web TeamFirst Published Dec 4, 2019, 3:19 PM IST
Highlights

കൗമാരക്കാരിൽ രണ്ടാഴ്ചയിൽ കൂടുതൽ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ അവർ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുവെന്ന് കണക്കാക്കാം. 

വിഷാദരോഗം ഇന്ന് സർവ്വസാധാരണമാണ്. ഇത് ഗൗരവമേറിയതും ഉടനടി ചികിത്സ ആവശ്യമുള്ളതുമാണ്. എന്നാൽ നിർഭാഗ്യവശാൽ രോഗിക്കോ അയാളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഈ അവസ്ഥ മനസിലാക്കാൻ കഴിയാറില്ല. ദുഃഖം, അശുഭചിന്തകൾ, സ്വയം ഒരു മതിപ്പില്ലായ്മ എന്നിവയാണ് വിഷാദരോഗത്തിന് അടിമയാകുന്ന ഒരു രോഗി പ്രധാനമായും അനുഭവിക്കുന്ന വികാരങ്ങൾ.

കുട്ടികളെയും യുവാക്കളെയും പോലും ഇത് ജീവിതത്തിൽ വലിയ വീഴ്ചയിലേക്ക് തള്ളിവിടുന്നു. കൗമാരക്കാരിൽ രണ്ടാഴ്ചയിൽ കൂടുതൽ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ അവർ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുവെന്ന് കണക്കാക്കാം. കൗമാരപ്രായക്കാരിലേയും മുതിർന്നവരിലേയും ലക്ഷണങ്ങൾ വ്യത്യസ്തമാണ്. 

പഠനത്തിലുള്ള സമ്മർദ്ദം, സഹപാഠികളിൽ നിന്നുള്ള സമ്മർദ്ദം, സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന ഭീഷണികൾ, സഹപാഠികളോടുള്ള മത്സരം എന്നിവയെല്ലാം വിദ്യാർത്ഥികളിൽ വിഷാദരോഗത്തിന് കാരണമാണ്. 30 വയസിന് താഴെയുള്ളവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം...

സോഷ്യല്‍ മീഡിയയുടെ ഉപയോഗം തന്നെ ചില കൗമാരക്കാരില്‍ വിഷാദത്തിന് കാരണമാകുന്നു. സഹപാഠികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുമ്പോള്‍ പലരില്‍ അപകര്‍ഷധാബോധം ഉണ്ടാകുന്നു. അവരെപ്പോലെ തനിക്ക് ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത അവരെ വിഷാദത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ വലിയ അന്തരം ഉണ്ട് എന്നതാണ് സത്യം. ഇത്പ ലപ്പോഴും പലരും ചിന്തിക്കുന്നില്ല. വളരെ നിസ്സാരം എന്ന് തോന്നാവുന്ന കാരണങ്ങള്‍ക്കാണ് പലപ്പോഴും കൗമാരക്കാര്‍ ആത്മഹത്യയ്ക്ക് തുനിയുന്നത്. 

ഇതില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ വൈകുന്നതും, ആഗ്രഹങ്ങള്‍ നൊടിയിടയില്‍ സാധിക്കാതെ പോകുന്നതും ഒക്കെ പെടും. ഇവയെല്ലാം എടുത്തുചാടി ആത്മഹത്യയ്ക്ക് തുനിയുന്ന കൗമാരക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങള്‍ ആണ്. മിക്ക കൗമാരക്കാരും സെല്‍ഫോണ്‍/ ഇന്റര്‍നെറ്റ് അടിമത്വം ഉള്ളവരാണ്.

മദ്യം/മയക്കുമരുന്ന് ഉപയോഗം...

ചെറുപ്പക്കാരുടെ ഇടയിലെ മദ്യം/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലാണെന്നാണ് കണക്കുകള്‍ പറയുന്നത്. സുഹൃത്തുക്കള്‍ ചെലുത്തുന്ന സമ്മര്‍ദം, കൗമാരത്തിന്‍റെ അപക്വത, മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. 

കൗതുകത്തിന് ആദ്യം തുടങ്ങുന്ന ഇത്തരം പ്രവൃത്തികൾ സവധാനം അവരുടെ ജീവനെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പഞ്ചാബില്‍ 75% യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസ്സരിച്ച് 2015ല്‍ 53ഉം, 2016ല്‍ 34ഉം18 വയസ്സില്‍ താഴെയുള്ള കൗമാരക്കാരാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടത്.
 

click me!