സാനിയയോ സനയോ? ; സോഷ്യല്‍ മീഡിയയില്‍ താരതമ്യപ്പെടുത്തിക്കൊണ്ട് കമന്‍റുകള്‍...

Published : Jan 20, 2024, 04:45 PM ISTUpdated : Jan 20, 2024, 04:47 PM IST
സാനിയയോ സനയോ? ; സോഷ്യല്‍ മീഡിയയില്‍ താരതമ്യപ്പെടുത്തിക്കൊണ്ട് കമന്‍റുകള്‍...

Synopsis

സാനിയ മിര്‍സയുടെ മുൻഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിന്‍റെ വിവാഹവാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സാനിയയെയും ഷൊയ്ബ് മാലിക്കിന്‍റെ വധുവായ സന ജാവേദിനെയും കുറിച്ച് കാര്യമായ താരതമ്യപ്പെടുത്തലുകളാണ് വരുന്നത്. 

വിവാഹം, വിവാഹമോചനം എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം തീര്‍ത്തും വ്യക്തിപരമാകുമ്പോഴും സെലിബ്രിറ്റികളെ സംബന്ധിച്ച് അവര്‍ക്ക് ചുരുങ്ങിയ സമയത്തേക്ക് എങ്കിലും ഇതിന്‍റെയെല്ലാം പേരില്‍ ചര്‍ച്ചകളില്‍ കുടുങ്ങേണ്ടി വരാറുണ്ട്. സെലിബ്രിറ്റികളാകട്ടെ,  ഒരു പരിധി വരെ ഇതെല്ലാം പ്രതീക്ഷിക്കുന്നതുമായിരിക്കും. എങ്കിലും അതിര് വിട്ട ചര്‍ച്ചകള്‍, മാന്യമല്ലാത്ത ചര്‍ച്ചകള്‍ എല്ലാം അവരെയും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെയുമെല്ലാം ബാധിക്കാം. 

ഇപ്പോഴിതാ ഇത്തരത്തില്‍ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സയുടെ മുൻഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിന്‍റെ വിവാഹവാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സാനിയയെയും ഷൊയ്ബ് മാലിക്കിന്‍റെ വധുവായ സന ജാവേദിനെയും കുറിച്ച് കാര്യമായ താരതമ്യപ്പെടുത്തലുകളാണ് വരുന്നത്. 

പാക് അഭിനേത്രിയാണ് മുപ്പതുകാരിയായ സന ജാവേദ്. സനയ്ക്കാണോ സാനിയയ്ക്കാണോ സൗന്ദര്യം കൂടുതല്‍ എന്നുതുടങ്ങി, ഇരുവരുടെയും കുടുബം, സ്വത്ത്, ദേശീയത, പ്രായം, കഴിവ് എന്നിങ്ങനെ പല വിഷയങ്ങളിലേക്കും ചര്‍ച്ചകളെത്തുകയാണ്. 

പല കമന്‍റുകളും തീര്‍ച്ചയായും അതിരുകള്‍ ലംഘിച്ച മട്ടിലാണ് പോകുന്നത്. പ്രത്യേകിച്ചും കാഴ്ചയ്ക്കുള്ള സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍. ആരാണ് സുന്ദരി എന്ന രീതിയിലെല്ലാം താരതമ്യപ്പെടുത്തല്‍ വരുമ്പോള്‍ അത് കയ്യടിക്കാൻ സാധിക്കാത്ത, തിരുത്തപ്പെടേണ്ട സമീപനമാണെന്ന നിലപാടുമായി ചിലരെങ്കിലും അഭിപ്രായം പറയുന്നുണ്ട്.

 

(സോഷ്യല്‍ മീഡിയ കമന്‍റുകളില്‍ ചിലത്...)

നിലവിലെ സാഹചര്യത്തില്‍ സാനിയയ്ക്ക് ആയാലും ഷൊയ്ബിനും സനയ്ക്കും ആയാലും സ്വസ്ഥമായ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നുണ്ടാവുക, അതിനിടയില്‍ ഇവരെ കുറിച്ചുള്ള മോശം ചര്‍ച്ചകളോ വിവാദങ്ങളോ ഉണ്ടാക്കുന്നത് മര്യാദയല്ലെന്ന ഉപദേശങ്ങള്‍ കൈമാറുന്നവരുണ്ട്. 

സ്പോര്‍ട്സ് താരത്തിനെ വേണ്ട, നടിയെ മതി എന്ന് സാനിയയെ അനുകൂലിച്ചും, സൗന്ദര്യം മാത്രം- പോര കുടുംബത്തെ കൊണ്ടുപോകാനുള്ള മികവും വേണമെന്ന് സാനിയയെ എതിര്‍ത്തും നിരവധി കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. പാക് താരമായ ഷൊയ്ബ് മാലിക്കിനെ വിവാഹം ചെയ്തതിന്‍റെ പേരില്‍ സാനിയ മിര്‍സ നേരിട്ടിട്ടുള്ള രൂക്ഷവിമര്‍ശനങ്ങളും, പരിഹാസങ്ങളും, കുറ്റപ്പെടുത്തലുകളുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നവരും സോഷ്യല്‍ മീഡിയയില്‍ ഏറെ. 

ഒരു വര്‍ഷത്തോളമായി സാനിയയും ഷൊയ്ബും പിരിഞ്ഞിട്ട് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാലിത് ഔദ്യോഗികമായി ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. 2010ലായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സാനിയ- ഷൊയ്ബ് വിവാഹം. ഷൊയ്ബ് മാലിക്കിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2018ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചു. സന ജാവേദ് നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. ഇത് സനയുടെ രണ്ടാം വിവാഹമാണ്. 

Also Read:- ഷൊയ്ബുമായുള്ള വിവാഹമോചനം; തീരുമാനമെടുത്തത് സാനിയ; കാരണം വ്യക്തമാക്കി പിതാവ് ഇമ്രാന്‍ മിര്‍സ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ