ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ കിടിലന്‍ വഴികള്‍...

By Web TeamFirst Published Feb 10, 2020, 4:54 PM IST
Highlights

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ കറ്റാർവാഴ നീര് നല്ലതാണ്. 

കറ്റാർവാഴ നീര് പതിവായി പുരട്ടിയാൽ ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാനാകും. ചുവന്നുള്ളി നീര്, തേൻ, ഗ്ലിസറിൻ എന്നിവ യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുന്നതും ബീറ്റ്റൂട്ട്, തേൻ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ചയ്ക്ക് പരിഹാരമാണ്.

വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ സഹായിക്കും.

അതുപോലെ തന്നെ,  ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. 

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

1.  വെള്ളം ധാരാളം കുടിക്കുക. 

2. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. 

3. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. 

4. വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇവ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്.

5. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. 

click me!